ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു. ഇപ്പോഴിതാ റൊണാൾഡോ തന്റെ വിരമിക്കലിനെ കുറിച്ചുള്ള സൂചന നൽകിയിരിക്കുകയാണ്.
‘എല്ലാത്തിനും ഒരവസാനമുണ്ട്. വിരമിക്കൽ ഉടൻ ഉണ്ടാകും. അതിനായി ഞാൻ തയ്യാറെടുക്കും. ഫുട്‌ബോളിൽ നിന്ന് വിട്ടുനിൽക്കുന്നത് വളരെ വളരെ പ്രയാസകരമായിരിക്കും.’ ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയുടെ വാക്കുകൾ.
‘ഫുട്ബോൾ മതിയാക്കുന്നത് തീർച്ചയായും പ്രയാസകരമായിരിക്കും. അന്ന് ഒരുപക്ഷേ ഞാൻ കരഞ്ഞേക്കാം. അതെ, അത് വളരെ വളരെ ബുദ്ധിമുട്ടായിരിക്കും. പക്ഷെ 25, 26, 27 വയസ്സുള്ളപ്പോൾ മുതൽ ഞാൻ ഫുട്ബോളിന് വേണ്ടി ജീവിക്കുന്നു. അതിനാൽ വിരമിക്കലെന്ന സമ്മർദ്ദ ഘട്ടത്തെയും അതിജീവിക്കാൻ എനിക്ക് കഴിയുമെന്ന് കരുതുന്നു,’ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു