"ഞാൻ റയൽ മാഡ്രിഡിൽ നിന്ന് പോകുന്നു എന്നത് തെറ്റായ വാർത്തയാണ്, അത് എന്റെ കൈയിൽ നിൽക്കുന്ന കാര്യമല്ല"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ക്ലബാണ് ഇപ്പോൾ റയൽ മാഡ്രിഡ്. പരിശീലകനായ കാർലോ അൻസെലോട്ടിയുടെ കീഴിൽ തകർപ്പൻ പ്രകടനമാണ് അവർ കാഴ്ച വെക്കുന്നത്. എന്നാൽ താൻ പരിശീലന കുപ്പായം അഴിച്ച് വെക്കാൻ പോകുന്നു എന്ന വാർത്ത നാളുകൾ ഏറെയായി പ്രചരിക്കുകയാണ്‌. അതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് പരിശീലകനായ കാർലോ അൻസെലോട്ടി.

കാർലോ അൻസെലോട്ടി പറയുന്നത് ഇങ്ങനെ:

” ഞാൻ റയൽ മാഡ്രിഡ് വിടാൻ പോകുന്നു എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. ഒരിക്കലും അത് സംഭവിക്കില്ല. ഈ വാർത്തകൾ എല്ലാം തെറ്റാണ്. റയൽ മാഡ്രിഡ് വിട്ടു പോകുന്നതിൽ എനിക്ക് സ്വയം തീരുമാനം എടുക്കാൻ അവകാശമില്ല. അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഞാൻ ആ തീരുമാനം എടുക്കില്ല”

കാർലോ അൻസലോട്ടി തുടർന്നു:

” പക്ഷെ ഞാൻ പോകുന്ന ഒരു ദിവസം വരും. എന്നാൽ ആ തീരുമാനം എടുക്കുന്നത് ഞാൻ ആയിരിക്കില്ല. ഞാൻ ഒരിക്കലും അത് ക്ലബിനോട് ചെയ്യില്ല. ഒരുപക്ഷെ ഞാൻ പോകുന്നത് ഇന്നായിരിക്കാം അല്ലെങ്കിൽ അടുത്ത അഞ്ച് വർഷത്തിനിടയിൽ ആയിരിക്കാം. ഇനി ഒരു നാല് വർഷം കൂടെ ഇവിടെ നിന്നിട്ട് ഗുഡ് ബൈ പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്” കാർലോ അൻസെലോട്ടി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ