സര്‍പ്രൈസ്! യൂറോപ്പിലെ ആ വമ്പന്‍ താരം ബ്ലാസ്റ്റേഴ്‌സിസില്‍

കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. അഭ്യൂഹങ്ങള്‍ക്ക് അവസാനമിട്ട്‌കൊണ്ട് ഐസ്‌ലന്റ് മുന്നേറ്റ നിരക്കാരന്‍ ഗുഡ്ജോണിനെ കേരളാ ബ്ലാസ്റ്റേഴ്സ് രണ്ടു മാസത്തെയ്ക്ക് ലോണില്‍ സ്വന്തമാക്കി.

ഇക്കാര്യം കേരളാ ബ്ലാസ്റ്റേഴ്സ് തന്നെ ഔദ്യോഗികകമായി പ്രഖ്യാപിച്ചു. ഐസ്ന്റില്‍ സ്റ്റര്‍ജെനിന്‍ വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്തതിന് ശേഷമാണ് താരത്തിന്റെ കേരളത്തിലേക്കുള്ള വരവ്. ഇപ്പോഴത്തെ ക്ലബിന് വേണ്ടി എഴുപത്തിയേഴു മത്സരങ്ങളില്‍ നിന്നും നാല്‍പത്തിയൊന്നു ഗോളുകള്‍ താരം നേടിയിട്ടുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്സ് കോച്ചിങ് സ്റ്റാഫിലുള ഐസ്ന്റുകാരന്‍ ഹെര്‍മന്‍ വഴിയാണ് ഡേവിഡ് ജെയിംസും പട്ടാളവും താരത്തിന്റെ സേവനം കരസ്ഥമാക്കിയത്. ഐഎസ്എല്ലിലേക്ക് തിരിച്ചുവരാന്‍ ഈ സൈനിംഗ് ബ്ലാസ്റ്റേഴ്‌സിനെ സഹായിക്കാതിരിക്കില്ല.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഡച്ച് യുവ താരം മാര്‍ക്ക് സിഫ്നിയോസിനെ റീലീസ്സ് ചെയ്തത്. സിഫ്നിയോസ് ഗോവക്ക് വേണ്ടി സൈന്‍ ചെയ്തതായും സൂചനയുണ്ട്. ഇതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സിനെ തേടി ആശ്വാസ വാര്‍ത്തയെത്തുന്നത്.

ഗോവ ടീമിലുണ്ടായിരുന്ന സ്പാനിഷ് സ്ട്രൈക്കര്‍ അഡ്രിയാന്‍ കൊലുങ്കയെ പുറത്താക്കിയ സ്ഥാനത്തേക്കാണ് സിഫ്നിയോസിനെ എഫ്സി ഗോവ പരിഗണിക്കുന്നത്. ലാസ് പാമസ്, റയല്‍ സരഗോസ, സ്പോര്‍ട്ടിങ് ഗിജോണ്‍, ഗറ്റാഫെ, ഗ്രാനഡ എന്നീ ക്ലബ്ബുകളില്‍ കളിപരിചയത്തോടെ എത്തിയ കൊലുങ്കയ്ക്ക് ഗോവയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍