ഖത്തറും ജര്‍മ്മനിയും സ്‌കോട്ട്‌ലന്‍ഡും, ജിങ്കനെ റാഞ്ചാനൊരുങ്ങുന്ന ക്ലബുകള്‍ ഇവയാണ്

കേരള ബ്ലാസ്റ്റേഴ്സ് വിട്ട സന്ദേഷ് ജിങ്കന്‍ ഒരു വിദേശ ക്ലബിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. വിദേശത്ത് ട്രയല്‍സില്‍ പങ്കെടുക്കാനാണ് ജിങ്കന്‍ ബ്ലാസ്റ്റേഴ്സ് വിട്ടതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ  ഉണ്ടായിരുന്നു. ജിങ്കനില്‍ താത്പര്യം പ്രകടിപ്പിച്ച് മൂന്ന് ക്ലബുകളാണ് രംഗത്തുളളതെന്നാണ് സൂചന.

സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിയ്ക്കുന്ന മദര്‍വെല്‍ എഫ്സിയും, ജര്‍മ്മനിയിലെ മൂന്നാം ഡിവിഷന്‍ ക്ലബായ ഹല്ലര്‍സ്‌കെയറും ഖത്തരി ക്ലബ് അല്‍ ഖറാഫ എസ്സിയുമാണ് ജിങ്കനെ നോട്ടമിട്ടിരിയ്ക്കുന്നതത്രെ. എന്നാല്‍ എങ്ങോട്ട് പോകണമെന്ന് ജിങ്കന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

അതെസമയം 26-കാരനായ താരം ഐഎസ്എല്ലില്‍ തന്നെ കളിച്ചേക്കുമെന്ന വാര്‍ത്തകളും സജീവമാണ്. എടികെ കൊല്‍ക്കത്ത, ഒഡിഷ എഫ്സി തുടങ്ങി ആറോളം ഐഎസ്എല്‍ ക്ലബുകള്‍ ഇതിനോടകം തന്നെ ജിങ്കനുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു.

വിദേശത്ത് പോകണോ, ഇന്ത്യയില്‍ തന്നെ തുടരണമോ എന്ന കൂട്ടിക്കിഴിച്ചിലിലാണ് ജിങ്കന്‍ ക്യാമ്പ്. മുന്‍ താരങ്ങള്‍ പലരും വിദേശ ക്ലബുകളുമായി കരാര്‍ നേടിയെടുത്തെങ്കില്‍ അവര്‍ക്കൊന്നും അവിടെ കാര്യമായ അവസരം ലഭിക്കാത്തതാണ് ജിങ്കനെ വിദേശത്തേയ്ക്ക് വിമാനം കയറുന്നതിനെ തടയുന്നത്. എന്തായാലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ജിങ്കന്‍ ഉടന്‍ എടുക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചന.

Latest Stories

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്