കൊമ്പ് കുലുക്കി കൊമ്പൻ, മലയാളിത്തിളക്കത്തിൽ സുന്ദര ജയം

കെ.പി രാഹുൽ – സഹൽ സഖ്യം കേരള ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ സീസണിൽ ആവർത്തിച്ച ആ മാന്ത്രികത ഒന്ന് കൂടി കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ബ്ലാസ്റ്റേഴ്സ് ആരാധകരെ ആ സുന്ദര കോംമ്പോയുടെ കൂട്ടായ്മയിൽ പിറന്ന ഇന്നത്തെ രണ്ടാം ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മടങ്ങിവരുമെന്ന് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഉറപ്പായി .

അതിനിർണായക മത്സരത്തിൽ അവസാന സ്ഥാനക്കാരായ നോർത്ത് ഈ സ്റ്റിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് തുടർ തോൽവിയിൽ നിന്നും മടങ്ങിയെത്തിയത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. ദിമിത്രിയോസ ദിമിൻതിയാകോസയെയാണ് 56 ആം മിനിറ്റിൽ ആദ്യ ഗോൾ നേടിയപ്പോൾ 85 ആം മിനിറ്റിൽ 95 ആം മിനിറ്റിലും ഗോൾ നേടി സഹൽ പട്ടിക പൂർത്തിയാക്കി.

ആദ്യ പകുതിയിലെ അലസത നിറഞ്ഞ കളിയിൽ നിന്നും പുതിയ ഊർജവുമായി രണ്ടാം പകുതിയിൽ കളിച്ച ബ്ലാസ്റ്റേഴ്‌സ് അർഹിച്ച ലീഡാണ് ആദ്യ ഗോളിലൂടെ നേടിയത്. സീസണിലെ ആദ്യ ഗോൾ നേടിയ ദിമി വരാനിരിക്കുന്ന ഗോളുകളുടെ സിഗ്നൽ തന്നപ്പോൾ നോർത്ത് ഈസ്റ്റ് തളർന്നിരുന്നു. കളിയിലുടനീളം തകർത്ത് കളിച്ച രാഹുൽ സബായി തന്റെ കൂട്ടുകാരനെ കൂടി കണ്ടതോടെ കൂടുതൽ പവറായി . രാഹുൽ – സഹൽ വേഗതയുടെയും ഫിനിഷിങ്ങിന്റെയും മികവ് കണ്ട ആ ഗോളിന് ശേഷം മരണ വീട്ടിലെ അവസ്ഥ പോലെ ഇരുന്ന നോർത്ത് ഈസ്റ്റ് പോസ്റ്റിലേക്ക് സഹൽ കളിയുടെ അവസാന മിനിറ്റിൽ സഹലിന്റെ മികവിൽ പിറന്ന ഗോൾ കൂടി ആയപ്പോൾ ആഗ്രഹിച്ച മത്സരം തന്നെ ആരാധകർക്ക് കിട്ടി.

കളിയിൽ ആദ്യാവസാനം തകർത്ത് കളിച്ച രാഹുൽ തന്നെയാണ് ഹീറോ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍