വിവാദ പെനാല്‍റ്റി; ഒടുവില്‍ ചെന്നൈയ്ന്‍ എഫ്.സി പരിശീലകനും കുറ്റസമ്മതം നടത്തി

റഫറിയുടെ തെറ്റായ തീരുമാനത്തിന്റെ പേരില്‍ വിലപ്പെട്ട പോയിന്റുകള്‍ നഷ്ടപ്പെട്ടതിന്റെ നിരാശ ബ്ലാസ്‌റ്റേവ്‌സിനും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കും ഇതുവരെ മാറിയിട്ടില്ല. നിലവാരമില്ലാത്ത റഫറിയിങ്ങിനെതിരെ കടുത്ത വിമര്‍ശമനാണ് ഐ.എസ്.എലില് ഉയര്‍ന്നു വന്നിരിക്കുന്നത്.

ഒടുവില്‍ ചെന്നെയ്ന്‍ എഫ്.സിയുടെ പരിശീലകന്‍ ജോണ്‍ ഗ്രിഗറിയും അത് സമ്മതി്ക്കുന്നു. തങ്ങള്‍ക്ക് ലഭിച്ച ഭാഗ്യമായിരുന്നു ആ പെനാല്‍റ്റി എന്നാണ് ഗ്രിഗറി പറഞ്ഞത്. എന്നാല്‍ ഫുടബോളില്‍ ഇതൊക്കെ സര്‍വ സാധാരണമാണ് എന്നും ചെന്നെയ്ന്‍ എഫ്.സിയുടെ കോച്ച് പ്രതികരിച്ചു.

കളിയുടെ 87-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളിലൂടെ ചെന്നൈ മുന്നിലെത്തിയെങ്കിലും കളിയുടെ 93-ാം മിനിറ്റില്‍ വിനീതിലൂടെ കേരളം സമനില പിടിച്ചു. ഒന്നാം പകുതി പിരിഞ്ഞത് ഗോള്‍ രഹിത സമനിലയിലായിരുന്നെങ്കിലും രണ്ടാം പകുതിയാല്‍ ഇരുടീമുകളും ഉണര്‍ന്നു കളിച്ചു.

വിനീതിന്റെ അവസാന നിമിഷത്തെ മിന്നും ഗോള്‍ തട്ടകത്തില്‍ ചുളുവിലൊരു വിജയം കൊതിച്ച ചെന്നൈയുടെ പ്രതീക്ഷകള്‍ തകര്‍ത്തു. വിജയം ഉറപ്പിച്ച സന്തോഷത്തില്‍ പ്രതിരോധം അയഞ്ഞത് ചെന്നൈ അറിഞ്ഞില്ല. ഈ അവസരം മുതലാക്കിയാണ് ജിങ്കനില്‍ നിന്ന് ലഭിച്ച ക്രോസ് വിനീത് അനായാസം ചെന്നൈയുടെ വലയില്‍ നിക്ഷേപിച്ചത്. തുടക്കം മുതല്‍ അവസരങ്ങള്‍ കളഞ്ഞുകുളിച്ചായിരുന്നു ഇരുടീമുകളുടെയും മുന്നേറ്റം.

Latest Stories

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്