കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷ വാര്‍ത്ത

കുറച്ചു നാളുകളായി ബ്ലാസ്റ്റേഴ്സിന് ശനിദശയാണ്. താരങ്ങളുടെ പരിക്കിന് പുറമേ മാഞ്ചസ്റ്ററിൻ നിന്ന് കൊട്ടിഘോഷിച്ചുകൊണ്ടുവന് സാക്ഷാൽ പരിശീലകൻ വരെ ക്ലബ് ഉപേക്ഷിച്ച് പോയി. അപ്പോഴാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ പ്രതീക്ഷയുണർത്തി ആദ്യ സീസണിലെ കളിക്കാരനും പരിശീലകനുമായ ഡേവിഡ് ജയിംസ് എത്തുന്നത്.

പൂണെ സിറ്റിക്കെതിരേ നിര്‍ണായക മത്സരത്തിനിറങ്ങുമ്പോൾ ഒരു ആശ്വാസ വാർത്തയാണ് കേരളാ ബ്ലാസ്റ്റേഴ്‍സ് പരിശീലകനില്‍ നിന്നും അവസാനമായി ലഭിക്കുന്നത്. ദിമിറ്റർ ബർബറ്റോവ് പരിക്ക് ഭേദമായി ഇന്ന് കളത്തിലിറങ്ങുമെന്നാണ് ലഭിക്കുന്ന സൂചന.

” ദിമിറ്റര്‍ ബെര്‍ബറ്റോവ് മികച്ച രീതിയില്‍ തന്നെയാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്” എന്നായിരുന്നു ബെര്‍ബറ്റോവിനെ കുറിച്ച് ആരാഞ്ഞപ്പോള്‍ കോച്ച് ഡേവിഡ്‌ ജെയിംസ് പറഞ്ഞത്.

നില്‍മാര്‍- കേരളാ ബ്ലാസ്റ്റേഴ്സ് അഭ്യൂഹങ്ങളെ ഡേവിഡ് ജയിംസിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. ഞങ്ങള്‍ നെയ്മറിന്റെ പിറകെയാണ്, ചെറിയ ഒരു കരാര്‍ പ്രശ്‌നമേ ഉള്ളൂ..ഒരു 500 മില്യണ്‍ ചിലവഴിക്കേണ്ട പ്രശ്‌നമേ ഉള്ളൂ എന്നാണ് ജെയിംസ് തമാശയില്‍ പറഞ്ഞത്. ഇത് ഏവരിലും ചിരിയുണര്‍ത്തി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഓരോ മത്സരവും നിര്‍ണായകമാണ്. ആദ്യ നാലില് സ്ഥാനം ഉറപ്പിക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് വിജയം കൂടിയേ തീരൂ. ഇന്ന് പുണെ സിറ്റിയ്ക്ക് എതിരെ കളിയ്ക്കാന്‍ ഇറങ്ങുമ്പോഴും ടീമിന്റെ ലക്ഷ്യം ഇത് തന്നെയാണ്.ഐഎസ്എല്ലില്‍ നിലനില്പിന്റെ പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പൂനെ സിറ്റിയുടെ തട്ടകത്തില്‍ ഇറങ്ങുമ്പോൾ മത്സരം പൊടിപാറുമെന്ന് ഉറപ്പാണ്. കഴിഞ്ഞ കളിയില്‍ ഡെല്‍ഹി ഡൈനാമോസിനെ കെട്ടുകെട്ടിച്ചതിന്റെ ആവേശത്തിലാണ് മഞ്ഞപ്പട. എന്നാല്‍ കരുത്തരായ പൂനെയ്ക്കെതിരേ അവരുടെ ഹോംഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ കരുതിയിരിക്കണമെന്നും പരിശീലകന്‍ ഡേവിഡ് ജെയിംസ് പറഞ്ഞു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്