ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

രാജകിയം എന്നൊക്കെ പറഞ്ഞാൽ ഇതാണ്. ഒരാഴ്ച്ച മുമ്പ് തങ്ങളുടെ ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡ് സ്വപ്‌നങ്ങൾ തകർത്തുവിട്ട് ലീഗ് ഷീൽഡ് സ്വന്തമാക്കിയ മോഹൻ ബഗാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തെറിഞ്ഞ് ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ സിറ്റി എഫ്‌സി. ഒരു ഗോളിന് പുറകിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ മനോഹരമായി തിരിച്ചുവന്ന് കിരീടം സ്വന്തമാക്കുക ആയിരുന്നു മുംബൈ സിറ്റി.

ഇരുടീമുകളും നല്ല ഫുട്‍ബോൾ കളിച്ച ആദ്യ പകുതിയിൽ ഗോളവസരങ്ങൾ രണ്ടുകൂട്ടരും സൃഷ്ടിച്ചു, കളിയുടെ 44 ആം മിനിറ്റിൽ ജേസൺ കമ്മിൻസിലൂടെ കൊൽക്കത്ത മുന്നിൽ എത്തി. റീബൗണ്ട് ഷോട്ട് പിടിച്ചെടുത്തായിരുന്നു മനോഹരമായ ഫിനിഷിങ്. രണ്ടാം പകുതിയിൽ ആത്മവിശ്വാസമായി ഇറങ്ങിയ മോഹൻ ബഗാനെതിരെ 53 ആം മിനിറ്റിൽ മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഡയസിലൂടെ മുംബൈ ഒപ്പമെത്തുന്നു. താരത്തിന്റെ വ്യക്തിഗത മികവിൽ നിന്നായിരുന്നു ഗോൾ.

തുടർന്ന് ഇരുവരും ഒരുപാട് ശ്രമിച്ചെങ്കിലും ഗോളുകൾ വന്നില്ല. അധിക സമയത്തേക്ക് നീങ്ങുമോ എന്ന് തോന്നിച്ച സമയത്ത് 81 ആം മിനിറ്റിൽ ബിബിൻ സിങ്ങിലൂടെ മുന്നിൽ എത്തിയ മുംബൈ തുടർന്നും ആക്രമിച്ച് കളിച്ച് കളിയുടെ 97 ആം മിനിറ്റിൽ ജാകുബ് കൂടി ഗോൾ അടിച്ചതോടെ കിരീട നേട്ടത്തിന് മധുരം കൂടി.

ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് കിരീടം നേടാൻ പറ്റിയില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സ് താരം ദിമിത്രിയോസ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കി.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ