നോര്‍ത്ത് ഈസ്റ്റ് തുനിഞ്ഞിറങ്ങി; ബ്ലാസ്റ്റേഴ്സിന് സമനിലപ്പൂട്ട്

ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം സമനിലയില്‍. പന്തടക്കത്തിലും ആക്രമണത്തിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരംത്തില്‍ ഇരുടീമുകളും ഈ രണ്ടു ഗോള്‍ വീതം നേടി. ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ച (5), ഗാരി ഹൂപ്പര്‍ (46) എന്നിവരാണു ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. ക്വെസി അപിയ (51) ഇദ്രിസ സൈല (90) എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിനായി ഗോള്‍ മടക്കിയത്.

അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ഒരു മിനിറ്റ് മൗനമാചരിച്ച ശേഷമാണ് മത്സരം തുടങ്ങിയത്. മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യ ഗോള്‍ കണ്ടെത്തി. സെയ്ത്യാസെന്‍ സിങ് എടുത്ത ഫ്രീകിക്ക് ബ്ലാസ്‌റ്റേവ്‌സ് നായകന്‍ സിഡോഞ്ച ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു.

23-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ഗാരി ഹൂപ്പര്‍ നഷ്ടപ്പെടുത്തി. സിഡോഞ്ചയുടെ ക്രോസ് സ്വീകരിച്ച ഹൂപ്പര്‍, ഗോളി മാത്രം മുന്നില്‍നില്‍ക്കെ പന്ത് പോസ്റ്റിന് മുകളിലൂടെ അടിച്ചുകളയുകയായിരുന്നു. ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍. 45ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗാരി ഹൂപ്പര്‍ വലയിലാക്കി.

രണ്ടാം പകുതിയില്‍ കൂടുതല്‍ ഊര്‍ജ്ജത്തോടെ കളിക്കുന്ന നോര്‍ത്ത് ഈസ്റ്റിനെയാണ് കാണാനായത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നോര്‍ത്ത് ഈസറ്റ് ഒരു ഗോള്‍ മടക്കി. 51ാം മിനിറ്റില്‍ അപിയയിലൂടെയായിരുന്നു അത്. കോണറില്‍ നിന്നെത്തിയ പന്ത് അപിയ വലയിലേക്ക് തിരിക്കുകയായിരുന്നു.

തുടര്‍ന്ന് 65ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി അപിയ പാഴാക്കിയത് ബ്ലാസ്റ്റേഴ്‌സിന് ജീവശ്വാസമായി. 65ാം മിനിറ്റില്‍ ലാലെങ്മാവിയയെ ജെസ്സല്‍ കാര്‍നെയ്റോ ബോക്സില്‍ വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു പെനാല്‍റ്റി. അപിയയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോവുകയായിരുന്നു. തുടര്‍ന്നും മികച്ചു നിന്ന നോര്‍ത്ത് ഈസ്റ്റ് 90ാം മിനിറ്റില്‍ ഇദ്രിസ സൈലയുടെ ഗോളിലൂടെ സമനില പിടിച്ചു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്