പി ആർ ശ്രീജേഷിന് ആദരമായി ഇന്ത്യൻ ഹോക്കി ടീം; പുതിയ സ്ഥാനങ്ങളിലേക്ക് മലയാളി താരം; ആവേശത്തിൽ ആരാധകർ

പാരീസ് ഒളിമ്പിക്സിലെ ഹോക്കി മത്സരത്തിൽ ഇന്ത്യക്ക് വെങ്കലം നേടാനായി. ഇന്ത്യയുടെ എതിരാളികൾ കരുത്തരായ സ്പെയിൻ ആയിരുന്നു. ഇരു ടീമുകളും ഇഞ്ചോടിഞ്ച്‌ പോരാട്ടമായിരുന്നു കളിക്കളത്തിൽ നടത്തിയത്. ആദ്യം തന്നെ ഗോൾ നേടി സ്പെയിൻ മുന്നിട്ട് നിന്നിരുന്നു. ഇന്ത്യൻ ആരാധകർ തോൽവി ഉറപ്പിച്ച സമയത്തതായിരുന്നു ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗിന്റെ മികവിൽ ഇന്ത്യ ഗോളുകൾ നേടിയത്. അവസാന മിനിറ്റുകളിൽ ഗോൾകീപ്പർ ശ്രീജേഷിന്റെ മികവ് കൊണ്ടാണ് ഇന്ത്യയ്ക്ക് വെങ്കലം നേടാനായത്. താരത്തിന് നേരെ വന്ന മൂന്ന് ഷോട്ടുകളും അനായാസം തടഞ്ഞ് കൊണ്ട് മികച്ച പ്രകടനം ആണ് ശ്രീജേഷ് കാഴ്ച വെച്ചത്.

വെങ്കല മെഡൽ നേടി രാജകീയമായിട്ടാണ് പി ആർ ശ്രീജേഷ് രാജ്യാന്തര മത്സരങ്ങളിൽ നിന്നും പടിയിറങ്ങിയത്. അദ്ദേഹത്തിന്റെ സേവനത്തിനു നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ശ്രീജേഷിന്റെ 16 ആം നമ്പർ ജേർസി ഇന്ത്യൻ ഹോക്കി ടീം പിൻവലിച്ചു. മാത്രമല്ല അദ്ദേഹം നീല കുപ്പായത്തിൽ മത്സരത്തിൽ നിന്നും മാത്രമാണ് വിരമിച്ചത്. താരത്തിന് ജൂനിയർ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായി ചുമതല ഏല്പിക്കുകയും ചെയ്യ്തു. ടീമിൽ ഉള്ളപ്പോൾ തന്നെ അദ്ദേഹം ഒരുപാട് യുവ താരങ്ങളെ വളർത്തി കൊണ്ട് മുൻപോട്ട് കൊണ്ട് വന്നിട്ടുണ്ട്.

ഇന്നലെ ആയിരുന്നു ഇന്ത്യൻ ഹോക്കി ടീം താരങ്ങൾ പാരീസ് ഒളിമ്പിക്സ് അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് തിരികെ എത്തിയത്. ടൂർണമെന്റിൽ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറാൻ ശ്രീജേഷിന് സാധിച്ചു. പാരിസിൽ തന്റെ കൈയൊപ്പ് പതിപ്പിക്കുകയും ചെയ്യ്തു. മികച്ച മുന്നേറ്റങ്ങൾ സ്പെയിൻ താരങ്ങൾ അവസാന നിമിഷം നടത്തിയപ്പോൾ അതിനെ എല്ലാം തടഞ്ഞിട്ട് ടീമിനെ വിജയിപ്പിക്കാൻ മുൻപന്തിയിൽ നിന്ന താരമാണ് പി ആർ ശ്രീജേഷ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ