ആഗോള വേദിയില്‍ ഇന്ത്യ ഉടന്‍ വലിയ ശക്തിയായി മാറും, ലോകകപ്പില്‍ മത്സരിക്കും: ജര്‍മ്മന്‍ ഇതിഹാസ ഗോള്‍കീപ്പര്‍

ഇന്ത്യന്‍ ഫുട്‌ബോളിനെ പ്രശംസിച്ച് ജര്‍മ്മന്‍ ഇതിഹാസ ഗോള്‍കീപ്പര്‍ ഒലിവര്‍ ഖാന്‍. ഫുട്‌ബോളില്‍ ഇന്ത്യക്ക് അപാരമായ സാധ്യതകളുണ്ടെന്നും ആഗോള വേദിയില്‍ ഇന്ത്യ ഉടന്‍ വലിയ ശക്തിയായി മാറുമെന്നും ഒലിവര്‍ ഖാന്‍ പറഞ്ഞു.

ഫുട്‌ബോളില്‍ ഇന്ത്യക്ക് അപാരമായ സാധ്യതകളുണ്ട്. ഫുട്‌ബോളിനോട് ഞാന്‍ ഇവിടെ കാണുന്ന അഭിനിവേശം അവിശ്വസനീയമാണ്. ഇന്ത്യയുടെ സമ്പന്നമായ കായിക സംസ്‌കാരവും മനോഹരമായ കളിയും സമന്വയിപ്പിച്ച് ഫുട്‌ബോളിലേക്ക് സ്വന്തം പാത വെട്ടിത്തെളിക്കാനുള്ള സമയമാണിത്.

ആഗോള വേദിയില്‍ ഇന്ത്യ ഉടന്‍ വലിയ ശക്തിയായി മാറുമെന്നും ലോകകപ്പില്‍ മത്സരിക്കുമെന്നും ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. റൊണാള്‍ഡോ, മെസ്സി, ബഫണ്‍ പോലുള്ള കളിക്കാര്‍ യഥാര്‍ത്ഥ റോള്‍ മോഡലുകളാണ്, സംശയമില്ല. പക്ഷേ എന്തുകൊണ്ട് നിങ്ങളുടെ മണ്ണില്‍ നിന്ന് ഇന്ത്യന്‍ കളിക്കാരെയും ഇന്ത്യന്‍ റോള്‍ മോഡലുകളെയും ഉണ്ടാക്കിയെടുക്കുന്നില്ല?- ഒലിവര്‍ ഖാന്‍ ചോദിച്ചു.

മുംബൈയിലെ ജിഡി സോമാനി സ്‌കൂള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിക്കവേയാണ് ഇന്ത്യന്‍ ഫുട്‌ബോളില്‍ അതുല്യ സാധ്യതകള്‍ ഒലിവര്‍ വിലയിരുത്തിയത്. 2008ല്‍ കൊല്‍ക്കത്തയില്‍ തന്റെ കരിയറിലെ ഫൈനല്‍ മത്സരം കളിച്ചതിന് ശേഷം 15 വര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് ഒലിവര്‍ ഇന്ത്യയിലെത്തുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ