അടുത്ത ലോക കപ്പിൽ കളിക്കണോ, ഈ കാര്യം ഉറപ്പ് താരമെങ്കിൽ ടീമിൽ ഉണ്ടാകും; മെസിയെ കുറിച്ച് ലയണൽ സ്‌കലോനി

പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) താരം ലയണൽ മെസി തന്റെ ഫിറ്റ്നസ് ലെവലുകൾ നിലനിർത്തുന്നതിൽ വിജയിച്ചാൽ തന്റെ ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നത് തുടരാമെന്ന് അർജന്റീന മാനേജർ ലയണൽ സ്‌കലോനി പറയുന്നു.

ലോകം ഇത്രയും ആവേശത്തോടെ ഒരു മത്സരം കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നതായിരിക്കും ഓരോ ആരാധകർക്കും പറയാനുള്ളത്. ലോകഫുട്ബോളിലെ രാജാക്കന്മാർ മെസിയും എംബാപ്പയും കളം നിറഞ്ഞ രാവിൽ പെനാൽറ്റി ആവേശത്തിനൊടുവിൽ ഫ്രാൻസിനെ തകർത്തെറിഞ്ഞ് നിശ്ചിത സമയത്തും അധിക സമയത്തും 3 -3 ന് അവസാനിച്ച കളിയിൽ പെനാൽറ്റിയിൽ 4 -2 നാണ് അര്ജന്റീന ജയം സ്വന്തമാക്കിയത്. എംബാപ്പയുടെ നേതൃത്വത്തിൽ ഫ്രാൻസ് അവസാന നിമിഷം വരെ ഫ്രാൻസ് പൊരുതി നോക്കിയെങ്കിലും ഒടുവിൽ അർഹിച്ച കിരീടവുമായി അര്ജന്റീന മടങ്ങുക ആയിരുന്നു. ഫൈനലിൽ ഉൾപ്പടെ നടത്തിയ മികച്ച പ്രകടനത്തിന് അംഗീകാരമായിട്ടാണ് മെസിക്ക് ഗോൾഡൻ ബോൾ അവാർഡ് കിട്ടിയത്.

ഫ്രാൻസിനെതിരായ അർജന്റീനയുടെ 2022 ഫിഫ ലോകകപ്പ് ഫൈനൽ വിജയത്തിന് ശേഷം, വിരമിക്കാൻ ഉദ്ദേശമില്ല എന്നാണ് മെസി പറഞ്ഞത്.

“ഇല്ല, ഞാൻ അർജന്റീന ദേശീയ ടീമിൽ നിന്ന് ഉടൻ വിരമിക്കാൻ പോകുന്നില്ല. ലോക ചാമ്പ്യനായി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

സ്കെലോണി മെസി അടുത്ത ലോകകപ്പ് കളിക്കുന്നതുമായി ബന്ധപ്പെട്ട് പറഞ്ഞത് ഇങ്ങനെ “അടുത്ത ലോകകപ്പ് കളിക്കുന്നത് പൂർണ്ണമായും ലിയോയുടെ തീരുമാനമായിരിക്കും. അവന് നല്ല ഫോമിൽ കളിക്കാൻ സാധിച്ചാൽ ടീമിലുണ്ടാകും. ഞങ്ങളുടെ സമീപകാല ലോകകപ്പ് കിരീടത്തിന് പിന്നിൽ, ആരാധകരും സ്റ്റാഫും കളിക്കാരും തമ്മിൽ ഉദ്ദേശ്യങ്ങളുടെ കൂട്ടായ്മ ഉണ്ടായിരുന്നു.”

മുൻ ബാഴ്‌സലോണ താരത്തെ പ്രശംസിച്ചുകൊണ്ട് സ്‌കലോനി തുടർന്നു:

“മെസ്സിയെപ്പോലൊരു കളിക്കാരൻ ഉള്ളത് വലിയ നേട്ടമാണ്, ഒരു മുൻ സഹതാരം എന്ന നിലയിൽ അവനെ പരിശീലിപ്പിക്കുന്നത് മനോഹരമാണ്. മറ്റ് കളിക്കാർ അവനെ നോക്കുന്നതും അവനെ പിന്തുടരുന്നതും ഞാൻ കാണുന്നു. അവനാണ് ഏറ്റവും മികച്ചത്.”

എന്തിരുന്നാലും അടുത്ത ലോകകപ്പ് ആകുമ്പോൾ 39 വയസാകുന്ന മെസി അത്രയും കാലം ഫിറ്റായി തുടരുമോ എന്നുള്ളത് കണ്ടറിയണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ