റയൽ മാഡ്രിഡിനോട് മുട്ടാൻ നിക്കല്ലേ, പണി പാളും; ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി

ലോകത്തിലെ ഏറ്റവും മികച്ച ടീം എന്ന ടൈറ്റിൽ സ്വന്തമാക്കാൻ ശ്രമിക്കുന്ന റയൽ മാഡ്രിഡിന് വീണ്ടും ഒരു പൊൻതൂവൽ. ചാമ്പ്യൻസ് ലീഗ് പ്ലെ ഓഫിന്റെ ആദ്യ പാത മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകളുമായി മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് റയൽ മാഡ്രിഡ്. ഇഞ്ചുറി ടൈമിൽ യുവ താരം ജൂഡ് ബില്ലിങ്‌ഹാമിന്റെ ഗോളിലൂടെയാണ് റയൽ മാഡ്രിഡ് വിജയിച്ചത്.

എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ആതിഥേയരായ സിറ്റി തന്നെയാണ് ആദ്യം മുന്നിലെത്തിയത്. 19-ാം മിനിറ്റിൽ ആദ്യം ഗോൾ നേടിയത് എര്‍ലിംഗ് ഹാലണ്ട് ആയിരുന്നു. ആദ്യ പകുതിയിൽ ഒരു ഗോൾ പോലും തിരിച്ചടിക്കാൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നില്ല. രണ്ടാം പകുതിയുടെ 60 മിനിറ്റിൽ എംബാപ്പയുടെ മികവിലാണ് സമനില ഗോൾ നേടിയത്.

80-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഹാലണ്ട് സിറ്റിയുടെ ലീഡ് തിരിച്ചുപിടിച്ചു. 86-ാം മിനിറ്റില്‍ ബ്രാഹിം ഡയസിലൂടെ റയല്‍ വീണ്ടും സമനില ഗോൾ നേടി. തുടർന്ന് ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ജൂഡ് ബില്ലിംഗം വിജയ ഗോൾ നേടുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ