അങ്ങനെ സംഭവിച്ചാൽ മെസി സെമി കളിക്കില്ല, ടീമുകൾക്ക് എതിരെ അന്വേഷണം; കടുത്ത നടപടിക്ക് ഫിഫ

ക്രൊയേഷ്യക്കെതിരായ സെമിഫൈനൽ മത്സരത്തിൽ അർജന്റീനയ്ക്ക് വലിയ പ്രതിസന്ധി നേരിടേണ്ടി വന്നേക്കും. കഴിഞ്ഞ ദിവസം നെതെർലാൻഡ്‌സുമായി നടന്ന മത്സരത്തിന് ശേഷം നടത്തിയ പ്രസ്താവനകളുടെ പേരിൽ നായകൻ ലയണൽ മെസ്സിക്ക് അടുത്ത മത്സരത്തിൽ വിലക്ക് കിട്ടാൻ സാധ്യതയുണ്ടെന്നാണ് റിപോർട്ടുകൾ പറയുന്നത്.

സുപ്രധാന മത്സരം നഷ്ടമായാൽ അത് അർജന്റീനയെ സംബന്ധിച്ച് വലിയ തിരിച്ചടി ആയിരിക്കും എന്നുറപ്പാണ് . മാച്ച് റഫറി അന്റോണിയോ മത്തേയു ലഹോസിനെതിരെ അർജന്റീനിയൻ നായകൻ വിമർശിച്ചതിനെ തുടർന്ന് മെസ്സിക്കെതിരെ ഫിഫ അച്ചടക്ക നടപടികൾ ആരംഭിച്ചു എന്നാണ് റിപോർട്ടുകൾ പറയുന്നത്.

നെതർലൻഡ്‌സും അർജന്റീനയും തമ്മിലുള്ള ക്വാർട്ടർ പോരാട്ടം രണ്ട് കനത്ത വമ്പന്മാർ തമ്മിലുള്ള പോരാട്ടം എല്ലാ അർത്ഥത്തിലും ആവേശകരമായിരുന്നു. കളിയിൽ അച്ചടക്കലംഘനം ഒരു പ്രധാന പ്രശ്‌നമായിരുന്നു, കാരണം ഇരു ടീമുകളിലെയും കളിക്കാരും കോച്ചിംഗ് സ്റ്റാഫും അവരുടെ ശാന്തത നഷ്ടപ്പെടുന്നതായി കാണപ്പെട്ടു. ഇതോടെ ആകെ 16 തവണ മഞ്ഞക്കാർഡ് പുറത്തെടുക്കാൻ റഫറി അന്റോണിയോ മത്തേയു ലഹോസിനെ പ്രേരിപ്പിച്ചു.

വാക്ക് തർക്കങ്ങൾക്ക് പുറമെ, കളിക്കിടയിലും ശേഷവും വഴക്കുകൾ പൊട്ടിപ്പുറപ്പെട്ടതിനാൽ ഇരുവശത്തുനിന്നും കളിക്കാർ പലപ്പോഴും പരസ്പരം ഏറ്റുമുട്ടി. നെതർലൻഡ്‌സിന്റെ ഡെൻസൽ ഡംഫ്രൈസിന് രണ്ട് മഞ്ഞക്കാർഡ് ലഭിക്കുകയും പെനാൽറ്റി ഷൂട്ടൗട്ടിന് ശേഷം ഗ്രൗണ്ടിന് പുറത്തേക്ക് പോകുകയും ചെയ്ത.

മത്സരശേഷം റഫറിയിങ്ങിനെ വിമർശിച്ച് മെസി രംഗത്ത് എത്തുകയും ചെയ്തു. എന്തായാലും ഇത്രമാത്രം വിമർശനം നടത്തിയതിനാൽ മെസിക്ക് എതിരെ അച്ചടക്കലംഘനം വരുത്താൻ സാധ്യതയുണ്ട്. അർജന്റീന ടീമിൽ നിന്നുള്ള കടുത്ത വിമർശനത്തെ തുടർന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷനും അതത് കളിക്കാർക്കുമെതിരെ അച്ചടക്ക നടപടികൾ നടത്താൻ ഫിഫ തീരുമാനിച്ചു. അതിനാൽ, ലിയോ മെസ്സി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, ക്രൊയേഷ്യക്കെതിരായ സെമിഫൈനൽ അദ്ദേഹത്തിന് നഷ്ടമാകാനുള്ള വലിയ അപകടമുണ്ട്.

അർജന്റീനയ്‌ക്കെതിരെ, കളിക്കാരുടെയും ഉദ്യോഗസ്ഥരുടെയും മോശം പെരുമാറ്റവും മത്സരങ്ങളിലെ ക്രമവും സുരക്ഷയും കൈകാര്യം ചെയ്യുന്ന ആർട്ടിക്കിൾ 12, 16 എന്നിവയുടെ ലംഘനത്തെക്കുറിച്ച് ഫിഫ അന്വേഷണം ആരംഭിച്ചു. ഡച്ച് ഫുട്ബോൾ അസോസിയേഷനെതിരെ ആർട്ടിക്കിൾ 12 ലങ്കഹനം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ