ഉക്രൈനെ അടിച്ചാല്‍ പണി കിട്ടുന്നത് ചെല്‍സിക്ക് ; കളിക്കുക മാത്രം ചെയ്യാം, അബ്രഹാമോവിക്കിന്റെ സ്വത്ത് ബ്രിട്ടന്‍ മരവിപ്പിച്ചു

റഷ്യ ഉക്രെയിനെ അടിച്ചാല്‍ പണി കിട്ടുന്നത് മുഴുവന്‍ ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബും മുന്‍ ചാംപ്യന്മാരുമായ ചെല്‍സിയ്ക്കാണ്. ചെല്‍സിയുടെ കളിയൊഴികെ സകല സാമ്പത്തീക പ്രവര്‍ത്തനത്തെയും ബാധിക്കുന്ന രീതിയില്‍ ബ്രിട്ടന്‍ ക്ലബ്ബിന്റെ സാമ്പത്തീക മേഖലയില്‍ ഇടപെടല്‍ നടത്തി്. അബ്രമോവിച്ച് ഉള്‍പ്പെടെയുള്ള ഏഴു റഷ്യന്‍ സമ്പന്നരുടെ ബ്രിട്ടന്‍ ഔദ്യോഗികമായി മരവിപ്പിച്ചു.

റഷ്യന്‍ പ്രസിഡന്റ് ്‌വ്‌ളാഡിമര്‍ പുടിന്റെ സുഹൃത്താണ് ചെല്‍സിയുടെ ഉടമയും വന്‍ പണക്കാരനുമായ റഷ്യക്കാരനുമായ റോമന്‍ അബ്രമോവിക്ക്. റഷ്യയ്ക്ക് എതിരേ നടപടിയെടുക്കുന്നതിന്റെ ഭാഗമായി അബ്രമോവിക്കിന്റെ സ്വത്തുക്കള്‍ ബ്രിട്ടന്‍ മരവിപ്പിച്ചത് തിരിച്ചടിയായിരിക്കുന്നത് ചെല്‍സിയെയാണ്. ചെല്‍സിയെ വില്‍ക്കാനുള്ള റോമാന്‍ അബ്രമോവിക്കിന്റെ നീക്കത്തെ കൂടി ബാധിക്കുന്നതാണ് നടപടി.

അബ്രമോവിച്ച് ഉള്‍പ്പെടെ 15 ബില്യണ്‍ യൂറോ മൂല്യം വരുന്ന ആസ്തികളുള്ള ഏഴു വ്യക്തികള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബ്രിട്ടനിലുള്ള അബ്രമോവിച്ചിന്റെ സ്വത്തുക്കള്‍ എല്ലാം മരവിപ്പിക്കപ്പെട്ടതോടെ ബ്രിട്ടീഷ് പൗരന്മാരുമായി പണമിടപാടുകള്‍ നടത്താന്‍ കഴിയാതാകും. ബ്രിട്ടനിലേക്ക് അബ്രമോവിച്ചിന് പ്രവേശിക്കാന്‍ കഴിയില്ലെന്നതും ശിക്ഷാനടപടി ക്രമങ്ങളില്‍ ഉള്‍പ്പെടുന്നു.

ചെല്‍സിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യാതൊരു വിധത്തിലുള്ള തടസവും ഉണ്ടാകില്ലെങ്കിലും ഇനി മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ വില്‍ക്കാന്‍ കഴിയില്ലെന്നതും ബ്രിട്ടന്റെ നടപടികളില്‍ ഉള്‍പ്പെടുന്നു. സീസണ്‍ ടിക്കറ്റ് ഉടമകള്‍ക്ക് മാത്രമേ ഇനി ചെല്‍സിയുടെ മത്സരങ്ങള്‍ കാണാന്‍ കഴിയുകയുള്ളൂ. ചെല്‍സി ക്ലബ്ബിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ