മുന്നേറ്റം കൂടി സെറ്റ് ആയാൽ ഈ കേരളത്തെ പിടിച്ചാൽ കിട്ടില്ല ഉറപ്പ്

സന്തോഷ് ട്രോഫിയില്‍ ഇന്ന് മേഘാലയക്കെതിരെ കളിക്കാനിറങ്ങുന്ന കേരളത്തിന് ഒരു ലക്ഷ്യമേ ഒള്ളു. ജയവും സെമി ഫൈനലിലേക്ക് ഒരു ടിക്കറ്റും. കഴിഞ്ഞ 2 മത്സരത്തിലെ പ്രകടനത്തിന്റെയും ആർത്തിരമ്പുന്ന ഗാലറിയുടെയും മുന്നിൽ കളിക്കുന്ന കേരളത്തിന് സമ്മർദ്ദം ഇല്ല. ഇപ്പോഴിതാ ഇന്നത്തെ മത്സരത്തിൽ ജയം ഉറപ്പാണെന്ന് ആത്മവിശ്വാസത്തോടെ പറയുകയാണ് കേരള ക്യാപ്റ്റൻ

” പ്രതിരോധമല്ല, ആക്രമണമാണ് കേരളത്തിന്‍റെ ശൈലി. ഗ്യാലറി തിങ്ങിനിറയ്‌ക്കുന്ന കാണികളുടെ പിന്തുണയ്ക്ക് നന്ദി. രണ്ട് കളി ജയിച്ചതിന്‍റെ ആത്മവിശ്വാസം താരങ്ങള്‍ക്കുണ്ട്. നല്ല പോരാട്ടവീര്യത്തോടെയാണ് കളിക്കുന്നത്.അതെ ആവേശത്തോടെ മേഘാലയക്കെതിരെയും ജയിക്കാനാകുമെന്നാണ് പ്രതീക്ഷ.”

മികച്ച വിജയം നേടിയെത്തുന്ന കേരളത്തെ വച്ച് നോക്കിയാൽ കൂരിയ പാസുകൾ ഇട്ട് മുന്നേറുന്ന രീതിയാണ് എതിരാളികളുടെ. ബഞ്ച് സ്ട്രെങ്ത് തന്നെയാണ് കേരളത്തിന്റ കരുത്ത്. കഴിഞ്ഞ മത്സരങ്ങളിലെ സബ്’കൊണ്ടുവന്ന വ്യത്യാസം കേരളത്തിന്റെ കരുത്തിന്റെ സൂചനയാണ്. മധ്യനിര പ്രതിഭകളാൽ സമ്പന്നം. പ്രതിരോധത്തിൽ ജി.സഞ്ജുവിന്റെ നേതൃത്വത്തിൽ സ്ഥിരതയാർന്ന പ്രകടനം. മുന്നേറ്റം കൂടി സെറ്റ് ആയാൽ കേരളത്തെ പിടിച്ചാൽ കിട്ടില്ല എന്നുറപ്പാണ്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്