'അവന്‍ ഉണ്ടാരുന്നെങ്കില്‍ ബാഴ്സ കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയേനെ'

നെയ്മര്‍ ബാഴ്സലോണയില്‍ തുടര്‍ന്നിരുന്നെങ്കില്‍ ബാഴ്സ കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയേനെ എന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. അന്നത്തെ ബാഴ്‌സലോണ അറ്റാക്കിലെ മൂന്ന് പേരും (സുവാരസ്,നെയ്മര്‍, മെസി) ആര്‍ക്കും തടയാന്‍ പറ്റാത്ത അറ്റാക്ക് ആയിരുന്നു എന്ന് ഗ്വാര്‍ഡിയോള പറഞ്ഞു.

“നെയ്മര്‍ ബാഴ്സയ്‌പ്പൊപ്പം തുടര്‍ന്നിരുന്നെങ്കില്‍ ബാഴ്സ കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയേനെ. അങ്ങനെയെങ്കില്‍ രണ്ടോ മൂന്നോ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ ബാഴ്‌സ നേടിയേനെ.”

“പക്ഷെ പാരീസിലേക്ക് പോകാന്‍ ഉള്ള നെയ്മറിന്റെ തീരുമാനം തെറ്റാണെന്ന് പറയാന്‍ കഴിയില്ല. പിഎസ്ജി നല്ല ക്ലബാണ്. പാരീസ് നല്ല നഗരവും.”

“നെയ്മറിന് പരിക്കില്ലാത്ത കാലഘട്ടം ഉണ്ടാകട്ടെയെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന്റെ വലിയ ആരാധകനാണ് ഞാന്‍. അവന്‍ ഫുട്‌ബോളിനെ കൂടുതല്‍ സുന്ദരമാക്കും” ഗ്വാര്‍ഡിയോള പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ