മെസി ഇന്ത്യയിൽ ആയിരുന്നെങ്കിൽ ലോക കപ്പിന് ശേഷം... ചിരിപ്പിച്ചും ചിന്തിപ്പിച്ചും സെവാഗ് ട്വീറ്റ്

ഞായറാഴ്ച നടന്ന ഫിഫ ലോകകപ്പ് 2022 ഫൈനലിൽ ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീന ഫ്രാൻസിനെ മറികടന്നതിന് ശേഷം നർമ്മബോധത്തിന് പേരുകേട്ട ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് പങ്കിട്ട ഒരു ട്വീറ്റ് ഒരേ സമയം ആരാധകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.

ഫൈനൽ മത്സരത്തിന്റെ കാര്യത്തിൽ ലോകം ഇത്രയും ആവേശത്തോടെ ഒരു മത്സരം കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. ലോകഫുട്ബോളിലെ രാജാക്കന്മാർ മെസിയും എംബാപ്പയും കളം നിറഞ്ഞ രാവിൽ പെനാൽറ്റി ആവേശത്തിനൊടുവിൽ ഫ്രാൻസിനെ തകർത്തെറിഞ്ഞ് മെസിയും കൂട്ടരും ലോകകപ്പ് സ്വന്തമാക്കുമ്പോൾ.നിശ്ചിത സമയത്തും അധിക സമയത്തും 3 -3 ന് അവസാനിച്ച കളിയിൽ പെനാൽറ്റിയിൽ 4 -2 നാണ് അര്ജന്റീന ജയം സ്വന്തമാക്കിയത്.

അർജന്റീന ചരിത്രമെഴുതി ഖത്തറിൽ മൂന്നാം ലോകകപ്പ് കിരീടം നേടിയതിന് തൊട്ടുപിന്നാലെ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ സെവാഗ് അർജന്റീനിയൻ താരം മെസ്സിയെക്കുറിച്ചുള്ള രസകരമായ ഒരു പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. മെസി ഇന്ത്യയിലായിരുന്നെങ്കിൽ എന്ന മീമാന്സെവാഗ് പങ്കുവെച്ചത്. പൊലീസ് വേഷത്തിലുള‌ള മെസിയുടെ എഡിറ്റ് ചെയ്‌ത ചിത്രമാണിത്. വൻ നേട്ടങ്ങളുണ്ടാക്കുന്ന താരങ്ങൾക്ക് സർക്കാർ ജോലി നൽകുന്നതിനെയാണ് പരിഹാസ രൂപേണ സേവാഗ് മീമിൽ സൂചിപ്പിച്ചിരിക്കുന്നത്. ശിഖർ ധവാൻ ഉൾപ്പടെ ഉള്ളവർ ചിത്രം ലൈക് ചെയ്തിട്ടുണ്ട്.

ഇങ്ങനെ സർക്കാർ ജോലി കൊടുത്ത് പിന്നെ പണവും പ്രശസ്തിയുടെ പിന്നാലെ പോയി കരിയർ അവസാനിപ്പിച്ചവർ നിരവധിയാണ് ഇന്ത്യയിൽ.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍