'ലോകകപ്പിൽ ലയണൽ മെസ്സിക്കെതിരെ മത്സരം വന്നാൽ അത് കലക്കും'; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

ലോക ഫുട്ബോൾ ആരാധകർ ഒന്നടങ്കം കാത്തിരുന്ന തിരിച്ചു വരവായിരുന്നു ഇന്നലെ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയത്. ഇന്നലെ നടന്ന ഫിഫ ലോകകപ്പിൽ ഉസ്‌ബെകിസ്താനെ എതിരില്ലാത്ത അഞ്ചുഗോളിനായിരുന്നു യൂറോപ്യന്‍ വമ്പന്മാര്‍ ഏഷ്യന്‍ സംഘത്തെ കീഴടക്കിയത്. ഇതോടെ രണ്ടുമത്സരത്തിലും തോറ്റ ഉസ്‌ബെകിസ്താന്‍ പുറത്തായി. പോര്‍ച്ചുഗല്‍ നോക്കൗട്ട് സാധ്യത സജീവമാക്കി.

6, 39 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍. നുനോ മെന്‍ഡിസ് (17), റാഫേല്‍ ലിയാവോ (87) എന്നിവരും ഗോള്‍നേടി. ഉസ്‌ബെകിസ്താന്റെ സെല്‍ഫ് ഗോളും പോര്‍ച്ചുഗലിന്റെ സ്‌കോറുയര്‍ത്തി. ആദ്യമത്സരത്തില്‍ നിറംമങ്ങിയ റൊണാള്‍ഡോ കളംനിറഞ്ഞ മത്സരമായിരുന്നു ഉസ്‌ബെകിസ്താനെതിരെ.

മത്സരത്തിൽ പ്ലയെർ ഓഫ് ദി മാച്ച് ആയത് ക്രിസ്റ്റാണോ തന്നെയാണ്. മത്സരശേഷം റൊണാൾഡോയോട് മാധ്യമപ്രവർത്തകൻ ചോദിച്ചു നോക്ക് ഔട്ട് മത്സരത്തിൽ വെച്ച് ലയണൽ മെസിയുമായി കളിക്കുന്നതിനെ എങ്ങനെ കാണുന്നു എന്ന്. ‘IT WOULD BE AWESOME ‘ എന്നാണ് റൊണാൾഡോ മറുപടി നൽകിയത്.

കോംഗോയ്‌ക്കെതിരായ മത്സരത്തില്‍ നിരാശപ്പെടുത്തിയ റൊണാള്‍ഡോ തിരിച്ചുവരവ് അടയാളപ്പെടുത്തിയാണ് കളംവിട്ടത്. ഹാട്രിക് നേടാനുള്ള അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ആറുലോകകപ്പില്‍ തുടര്‍ച്ചയായി ഗോളടിച്ച താരമെന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കി. 2006 ലോകകപ്പില്‍ തുടങ്ങിയ ഗോള്‍വേട്ടയാണ് 2026ലും തുടര്‍ന്നത്. ഇനി കൊളംബിയക്കെതിരെയാണ് പോര്‍ച്ചുഗലിന്റെ അടുത്ത കളി. ഞായാറാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് മത്സരം.

Latest Stories

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

'ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്'; പിന്തുണതേടി അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് വി ഡി സതീശൻ

'ലഹരി ഉപയോഗം കുറയ്ക്കുമെന്ന പ്രഖ്യാപനങ്ങളെക്കാള്‍ ഖജനാവ് നിറയ്ക്കുന്നതിനാണ് മുന്‍ഗണന, വീര്യം കുറഞ്ഞ മദ്യം വീര്യം കെട്ട നയം'; വിമർശിച്ച് സമസ്ത മുഖപത്രം

‘പിക്ച്ചർ അബി ബാക്കി ഹേ'; വരവ് ചെലവ് കണക്കുകളിൽ ആകെ കള്ളക്കളി, ശാസ്ത്രീയ ഓഡിറ്റിം​ഗ് നടത്തണം; അമ്മയിൽ നിന്നുള്ള ഇറങ്ങിപ്പോക്കിൽ ശ്വേത മേനോൻ

'ഞാൻ ഫുട്ബോളിൽ നിന്ന് വിരമിച്ചതുപോലെയാണ് ആദ്യ മത്സരശേഷം എനിക്ക് തോന്നിയത്, ഇപ്പോൾ ഞങ്ങൾ തിരിച്ചു വന്നു': ക്രിസ്റ്റ്യാനോ റൊണാൾഡോ

രാജകീയ തിരിച്ചുവരവിൽ ക്രിസ്റ്റ്യാനോ; അഞ്ച് ഗോളിന് ഉസ്‌ബെകിസ്താനെ കീഴടക്കി

പത്മഭൂഷൺ നിറവിൽ മമ്മൂട്ടി; രാഷ്ട്രപതിയിൽനിന്ന് ബഹുമതി ഏറ്റുവാങ്ങി

ഡി എച്ച് എസ് സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഡോ റീനയുടെ സ്ഥലം മാറ്റം ശരിവെച്ച് ഹൈക്കോടതി; അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് റദ്ദാക്കി

പിണറായി വിജയൻറെ വീട്ടിലെ റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

'പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും, 'സ്പെയ്സ്' എന്ന പേരിൽ പദ്ധതി'; രമേശ് ചെന്നിത്തല