എംബാപ്പയുടെ പ്രശ്നം എന്താണെന്ന് എനിക്ക് അറിയാം; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ ഇങ്ങനെ

ഫുട്ബോളിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളാണ് ഫ്രഞ്ച് ഇതിഹാസം കിലിയൻ എംബപ്പേ. എന്നാൽ നാളുകൾ ഏറെയായി താരം ഫോമിലല്ല കളിക്കുന്നത്. കഴിഞ്ഞ വർഷത്തെ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡിലേക്ക് പോയ താരത്തിന് കാര്യങ്ങൾ വിചാരിച്ച പോലെ നടത്താൻ സാധിക്കുന്നില്ല. 2022 ഇൽ അർജന്റീനയെ ഒറ്റയ്ക്ക് വിറപ്പിച്ച താരം ഇപ്പോൾ ഭേദപ്പെട്ട പ്രകടനം മാത്രമാണ് നിലവിൽ നടത്തി വരുന്നത്.

എംബാപ്പയ്ക്ക് എന്ത് കൊണ്ടാണ് റയലിൽ തിളങ്ങാൻ സാധിക്കാത്തതെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. റയൽ മാഡ്രിഡിൽ താനും ഉണ്ടായിരുന്നെങ്കിൽ എംബാപ്പയ്ക്ക് കാര്യങ്ങൾ പറഞ്ഞ് കൊടുക്കാമായിരുന്നു എന്നാണ് റൊണാൾഡോ അഭിപ്രായപ്പെടുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നത് ഇങ്ങനെ:

” എംബാപ്പെയെ സംബന്ധിച്ച് റയല്‍ മാഡ്രിഡില്‍ കാര്യങ്ങള്‍ അല്‍പ്പം ബുദ്ധിമുട്ടേറിയതായി മാറിയിരിക്കുകയാണ്. കാരണം ഒരു സ്‌ട്രൈക്കറായി എങ്ങനെയാണ് കളിക്കേണ്ടതെന്നു അവനറിയില്ല. എന്റെ അഭിപ്രായത്തില്‍ എംബാപ്പെയുടെ പൊസിഷനും അതല്ല”

ക്രിസ്റ്റ്യാനോ റൊണാൾഡോ തുടർന്നു:

” ഞാനും യഥാര്‍ഥത്തില്‍ ഒരു സ്‌ട്രൈക്കറായിരുന്നില്ല. വിങുകളിലാണ് ഞാന്‍ കളിച്ചിരുന്നത്. പക്ഷെ ഞാന്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തു കൊണ്ടിരുന്നതു കാരണം ആളുകള്‍ ഇക്കാര്യം മറന്നുപോയി. ഞാൻ റയൽ മാഡ്രിഡിൽ ഉണ്ടായിരുന്നെങ്കിൽ എംബാപ്പയ്ക്ക് കാര്യങ്ങൾ പറഞ്ഞു കൊടുത്തേനെ. ഞാന്‍ ഒരിക്കലും ഒരു യഥാര്‍ഥ നമ്പര്‍ 9 ആയിരുന്നില്ല” ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ