ഇന്നലെ ഡെന്മാർക്കിനെതിരെ ഇംഗ്ലണ്ട് മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും വിചാരിച്ച പോലെ ഇംഗ്ലണ്ട് താരങ്ങൾക്ക് കളിക്കാൻ സാധിച്ചില്ല. കളിക്കളത്തിൽ പന്ത് കിട്ടുമ്പോൾ അവരുടെ ആത്മവിശ്വാസം കുറഞ്ഞ പോലെ ആയിരുന്നു കളിച്ചത്. കളി തുടങ്ങി 18 ആം മിനുറ്റിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ഗോൾ നേടിയെങ്കിലും അവർക്ക് ആശ്വസിക്കാൻ വരുന്നതിനു മുൻപേ തന്നെ ഡെൻമാർക്ക് തിരിച്ച് ഒരു ഗോൾ നേടി സമനില ആക്കിയിരുന്നു.
ടീമിലെ ആരും തന്നെ മികച്ച രീതിയിൽ കളിച്ചില്ല എന്ന് ഫുട്ബോൾ ആരാധകർ വിലയിരുത്തി. സമനിലയിൽ ആയി ഒരു പോയിന്റ് നേടിയെങ്കിലും ഇനി വരാൻ ഇരിക്കുന്ന മത്സരങ്ങൾ ഇത് പോലെ ആണ് തുടരുന്നതെങ്കിൽ ടൂർണമെന്റിൽ നിന്ന് പുറത്തു ആകുന്ന ആദ്യ ടീം ഇംഗ്ലണ്ട് ആയിരിക്കും എന്ന് കണക്കാക്കാം.
മത്സരശേഷം ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ പറഞ്ഞത് ഇങ്ങനെ:
” കളിക്കളത്തിൽ ടീം മേറ്റ്സ് എല്ലാവരും ഉഉർജ്ജം ഇല്ലാതെ ആണ് കളിച്ചത്. ആ ബലഹീനത എതിർ ടീം നന്നായി ഉപയോഗിച്ചു. ടീമിൽ ഉള്ളവർ അവരുടെ 100 ശതമാനവും കളിക്കളത്തിൽ ഇറക്കിയില്ല. അടുത്ത മത്സരത്തിന് മുൻപ് തന്നെ ഇതിനു പരിഹാരം കണ്ട് ഇനിയുള്ള കളികൾ ജയിക്കും എന്ന് തന്നെ വിശ്വസിക്കാം”
ഇരുടീമുകളും ഓരോ ഗോൾ നേടി മത്സരം സമനിലയിൽ പിരിയുക ആയിരുന്നു. ഇനി ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം ജൂൺ 25 നു സ്ലോവേനിയയുമായിട്ടാണ്.