"വിനീഷ്യസ് അടുത്ത മത്സരത്തിൽ കളിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ലാലിഗയിൽ തകർപ്പൻ പ്രകടനമാണ് റയൽ മാഡ്രിഡ് കാഴ്‌ച വെക്കുന്നത്. അവസാനം കളിച്ച മത്സരത്തിൽ വലെൻസിയ സി എഫിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ പരാജയപ്പെടുത്തിയത്. നിലവിലെ പോയിന്റ് ടേബിളിൽ 43 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് അവരാണ്.

മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിന്നത് റയൽ മാഡ്രിഡ് തന്നെയാണ്. 62 ശതമാനം പൊസിഷനും അവരുടെ കൈയിലായിരുന്നു. എന്നാൽ ടീമിന് തിരിച്ചടിയായി ബ്രസീലിയൻ താരമായ വിനീഷ്യസ് ജൂനിയറിന് റെഡ് കാർഡ് ലഭിച്ചു. വലെൻസിയയ്ക്ക് വേണ്ടി ഹ്യൂഗോ ഡൂറോ ഒരു ഗോൾ നേടി. റയൽ മാഡ്രിഡിന് വേണ്ടി ലൂക്ക മോഡ്രിച്ച്, ജൂഡ് ബെല്ലിങ്‌ഹാം എന്നിവരാണ് ഗോളുകൾ നേടിയത്. മത്സര ശേഷം വിനിഷ്യസിന് ലഭിച്ച റെഡ് കാർഡിനെ കുറിച്ച് പരിശീലകനായ കാർലോ അൻസലോട്ടി സംസാരിച്ചു.

കാർലോ അൻസലോട്ടി പറയുന്നത് ഇങ്ങനെ:

” ഞങ്ങൾ വിചാരിക്കുന്നത് അത് റെഡ് കാർഡ് അല്ല എന്നതാണ്. രണ്ട് തവണ യെല്ലോ കാർഡ് കാണിച്ചു. അതാണ് സംഭവിച്ചത്. അത് കൊണ്ടാണ് അദ്ദേഹം പുറത്തായത്. ഞങ്ങൾ അതിനു അപ്പീൽ പോകും. അവർ സമ്മതിക്കുമോ ഇല്ലയോ എന്ന് അറിയില്ല. വിനീഷ്യസ് മനഃപൂർവം ഫൗൾ ചെയ്യ്തതല്ല മറിച്ച് മികച്ച പ്രകടനം കാഴ്‌ച വെക്കുമ്പോൾ ഏതൊരു താരത്തിന് സംഭവിക്കുന്ന പോലെ സംഭവിച്ച് പോയതാണ്. പക്ഷെ ആ വിഷയം അവിടെ കഴിഞ്ഞു. വിനിഷ്യസിന് അടുത്ത മത്സരം കളിക്കാനാകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” കാർലോ അൻസലോട്ടി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ