പിഴച്ചതാര്‍ക്ക്: കാരണം വ്യക്തമാക്കി ഹ്യൂമേട്ടന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മിന്നും ഫോമിലേക്ക് തിരിച്ചെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂമുമായി ആരാധകര്‍ക്ക് സംവദിക്കാമെന്ന ഐഎസ്എല്ലിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും വന്ന ട്വീറ്റ് ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. തങ്ങളുടെ പ്രിയപ്പെട്ട താരവുമായി സംവദിക്കാനുള്ള അവസരത്തിനായി മഞ്ഞപ്പടയുള്‍പ്പടെയുള്ള ആരാധകര്‍ കാത്തിരിക്കുകയും ചെയ്തു.

എന്നാല്‍, ആരാധകരുടെ കാത്തിരുപ്പ് വെറുതെയായി. ഐഎസ്എല്‍ അധികൃതരുടെ പ്രഖ്യാപനം വെറുംവാക്കായിരുന്നു. ആരാധകരുമായി സംവദിക്കാന്‍ തങ്ങളുടെ പ്രിയപ്പെട്ട ഹ്യൂമേട്ടന്‍ എത്തിയില്ല. സങ്കടത്തിലായ ആരാധകര്‍ക്കിടയില്‍ ഇതോടെ പലകാര്യങ്ങളും പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍, ഇതിനെല്ലാം പരിഹാരമായി ഹ്യൂം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ട്വിറ്ററിലൂടെ ഹ്യൂം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ക്ഷമാപണത്തോടെയാണ് ട്വീറ്റ് തുടങ്ങിയ ഹ്യൂം ജംഷഡ്പൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു താനെന്നും അതാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാതിരുന്നതെന്നും പറഞ്ഞു അതേസമയം, ആരാധകരുമായി ഇങ്ങനെയൊരു സംവാദത്തെക്കുറിച്ച് തനിക്ക് അറിവൊന്നും ലഭിച്ചിരുന്നില്ലെന്നും താരം വ്യക്തമാക്കി. ഇങ്ങനെയൊരു സംഭവം ഉണ്ടായിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനായിരുന്നെന്നും ഇനിയൊരിക്കല്‍ ഇങ്ങനെ ഒന്നുണ്ടെങ്കില്‍ തന്നെ അറിയിക്കണമെന്നും ഹ്യൂം ട്വീറ്റില്‍ പറയുന്നുയ

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍