കൊമ്പ് കുലുക്കി കൊമ്പൻ, ഉരുകി ഒലിച്ച് ജംഷഡ്പൂർ; തോൽവി അറിയാതെ ബ്ലാസ്റ്റേഴ്‌സ്

കൂടുതൽ ഗോളുകൾ അടിച്ച് എന്റെ ആരാധകർക്ക് ഞാൻ ഒരു ന്യൂ ഇയർ സമ്മാനം നൽകും, ആ വാശിയിലാണ് ഇവാൻ ഇന്ന് തന്റെ കുട്ടികളെ തയ്യാറാക്കിയതെന്ന് തോന്നുന്നു. കളിയുടെ തുടക്കം മുതൽ കളിച്ച ആക്രമണ ശൈലിക്ക് കിട്ടിയ അംഗീകാരമായി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഉരുക്ക് കോട്ടയിളക്കി ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ് സിയെ തകർത്തെറിഞ്ഞ് മിന്നും ജയം നേടി.

ആദ്യ പകുതി

ഇതൊക്കെയാണ് ആരാധകർ ആഗ്രഹിച്ച കളിഎന്ന ആരാധകർ ഉറപ്പിച്ച സമയം. കളിയുടെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്‌സ് നിയന്ത്രിച്ച ആദ്യ പകുതി അവസാനിച്ചപ്പോൾ കേരളം ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിൽ. ബ്ലാസ്റ്റേഴ്‌സ് മാത്രം നിയന്ത്രിച്ച പകുതിയിൽ ഗില്ലിന്റെ പിഴവിൽ നിന്നും വന്ന ഗോൾ ഇല്ലായിരുന്നു എങ്കിൽ ജംഷഡ്പൂർ ചിത്രത്തിൽ പോലുമാണ് ഉണ്ടാകുമായിരുന്നില്ല.

ആദ്യ മിനുട്ട് മുതൽ കളിച്ച ആക്രമണ ഫുട്‍ബോളിന്റെ സമ്മാനം കിട്ടിയാൽ ഒമ്പതാം മിനിറ്റിൽ. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാണാൻ ആഗ്രഹിച്ച ദിമിത്രിയോസ്-അപ്പസ്തോലസ് കൂട്ടുകെട്ടിൽ പിറന്ന മനോഹരമായ ഗോൾ നേടിയത് അപ്പസ്തോലസ്, താരത്തിന്റെ സീസണൽ രണ്ടാം ഗോൾ. ഗോൾ നേടിയ ശേഷം ബ്ലാസ്റ്റേഴ്‌സ് വീണ്ടും വീണ്ടും ആക്രമിച്ചെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു.

ഇതിനിടയിൽ ബ്ലാസ്റ്റേഴ്‌സ് ബോക്സ് ആക്രമിക്കാൻ കിട്ടിയ അവസരം ജംഷഡ്പൂർ നന്നായി ഉപയോഗിച്ചു. സമ്മർദ്ദ നിമിഷത്തിൽ ഔട്ടിങ് പിഴച്ച ഗില്ലിന്റെ കൈയിൽ നിന്നും തട്ടിത്തെറിച്ച പന്ത് 17 ആം മിനിറ്റിൽ ഡാനിയേൽ ചീമ ചുക്കു വലയിലാക്കി. ആക്രമണ തന്ത്രം വിടാതെ പയറ്റിയ ബ്ലാസ്റ്റേഴ്സിന് അർഹിച്ച സമ്മാനം ലഭിച്ചത് 31 ആം മിനിറ്റിൽ. ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിനൊടുവിൽ തട്ടിത്തെറിച്ച പന്ത് ജംഷഡ്പൂർ ഹാരത്തിനെ കൈയിൽ; ബ്ലാസ്റ്റേഴ്സിന് പെനാൽറ്റി, കിട്ടിയ അവസരം നന്നായി മുതൽക്കിയ ദിമിത്രിയോസ് മനോഹരമായ ഫിനീഷിംഗിലൂടെ പന്ത് വലയിലാക്കി.

രണ്ടാം പകുതി

ആദ്യ പകുതിഎവിടെ നിർത്തിയോ അവിടെ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയും നിയന്ത്രിച്ചപ്പോൾ ആകെ തളർന്ന പോലെ ആയിരുന്നു എതിരാളികൾ. ഇടക്ക് ചില ആക്രമണങ്ങൾ നടത്തി എന്നതൊഴിച്ചാൽ ആദ്യ പകുതിക്ക് സമാനമായി കേരളം തന്നെ രണ്ടാം പകുതിയും നിയന്ത്രിച്ചു. ഈ സീസണിലെ തന്നെ മനോഹരമായ ഒരു ടീം ഗോളിലൂടെ ബ്ലാസ്റ്റേഴ്സിനായി മിഡ്‌ഫീൽഡ് മാന്ത്രികൻ ലൂണ 65 ആം മിനിട്ടു സുന്ദര ഗോളിലൂടെ ലീഡ് മൂന്നായി ഉയർത്തി. മൂന്ന് ഗോൾ വീണതിന് ശേഷം തെല്ലൊന്ന് പിൻവലിഞ്ഞ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ശ്രദ്ധിച്ചപ്പോൾ സമനില എങ്കിലും നേടാം എന്നുള്ള ജംഷഡ്പൂർ സ്വപ്നം പൊളിഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ