എന്റെ ശവത്തിൽ ചവിട്ടിയിട്ടേ നിന്നെ അവൻ കൊന്നു കളയുകയുള്ളു, അഗ്യൂറോക്ക് വേണ്ടി മരിക്കാൻ തയ്യാറായി ശത്രുരാജ്യത്തിൽ നിന്ന് ഒരു ഇതിഹാസ താരം; സംഭവം ഇങ്ങനെ

മെക്‌സിക്കോ സ്‌ട്രൈക്കർ ഹാവിയർ ഹെർണാണ്ടസ് സെർജിയോ അഗ്യൂറോയെ താൻ തന്റെ ജീവൻ കളഞ്ഞും പിന്തുണക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം മെസിയുമായി ബന്ധപെട്ട ഒരു സംഭവത്തിൽ മെക്സിക്കൻ ബോക്‌സർ അൽവാരസ് മെസിയെ തകർക്കുമെന്ന് വെല്ലുവിളി നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അഗുറോ ഉൾപ്പടെ ള്ളവർ മെസി അനുകൂല പോസ്റ്റുമായി എത്തിയതെന്ന് ശ്രദ്ധിക്കേണ്ടതാണ്.

ലോകകപ്പിൽ മെക്‌സിക്കോയ്‌ക്കെതിരെ അർജന്റീന 2-0ന് വിജയിച്ചതിന് ശേഷം മെസ്സി തന്റെ രാജ്യത്തിന്റെ പതാകയെയും ജേഴ്‌സിയെയും അനാദരിച്ചതായി സൂപ്പർ മിഡിൽവെയ്റ്റ് ചാമ്പ്യൻ വ്യാഖ്യാനിച്ചു. മെസി മത്സരശേഷം മെക്സിക്ക ജേഴ്സി ചവിട്ടിയെന്നും ഈ പ്രവർത്തി കാരണം തനിക്ക് മെസിയെ വെറുപ്പാണെന്നും തന്റെ കണ്മുന്നിൽ വന്ന് പെടാതിരിക്കാൻ ദൈവത്തോട് പ്രതികാനും ബോക്‌സർ മെസിയെ ഓർമിപ്പിച്ചു.

എന്നാൽ മെസിയെ അനുകൂലിച്ച് രംഗത്ത് എത്തിയ അഗ്യൂറോക്ക് ഫുട്‌ബോൾ ഡ്രെസ്സിംഗ് റൂമിൽ എന്താണ് സംഭവിക്കുന്നതെന്ന് മെക്‌സിക്കൻ ബോക്സർക്ക് അറിയില്ലെന്നും അവിടുത്തെ സാഹചര്യയങ്ങൾ മനസിലാകാതെ ഇരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്നും വെളിപ്പെടുത്തി.

പിന്നാലെ അൽവാരസ് തനിക്ക് മോശം വാട്ട്‌സ്ആപ്പ് ഓഡിയോ അയച്ചതായി അഗ്യൂറോ വെളിപ്പെടുത്തി.
മെക്‌സിക്കൻ സ്‌ട്രൈക്കർ ഹാവിയർ ഹെർണാണ്ടസുമായി അടുത്തിടെ നടത്തിയ സംഭാഷണത്തിലാണ് അഗ്യൂറോ സംഭവത്തെ കുറിച്ച് വിശദീകരിച്ചത്. അൽവാരസ് അഗ്യൂറോയെ ആക്രമിക്കാൻ വന്നാൽ പ്രതിരോധിക്കുമെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ പ്രതിജ്ഞയെടുത്തു.

ചിച്ചാരിറ്റോ പറഞ്ഞു (ഡെയ്‌ലി മെയിൽ വഴി):

” നിന്നെ പ്രതിരോധിക്കാൻ ഞാനും ഇവിടെയുണ്ട്, എന്റെ ശക്തിയും കൈകാലുകളും നിങ്ങളോടൊപ്പമുണ്ട്. അവർ എന്നെ കൊല്ലും, പക്ഷേ ഞാൻ നിനക്കു വേണ്ടി മരിക്കും.”

അതേസമയം മെസ്സിയോട് പരസ്യമായി ക്ഷമാപണം നടത്താൻ അൽവാരസ് സോഷ്യൽ മീഡിയയിൽ എത്തിയതോടെ സംഭവത്തിന്റെ ചൂടറി.

, എന്റെ രാജ്യത്തോട് എനിക്ക് തോന്നുന്ന അഭിനിവേശവും സ്നേഹവും കൊണ്ട് ഞാൻ പറഞ്ഞ വാക്കുകളാണിത് , കൂടാതെ മെസ്സിയോടും അർജന്റീനയിലെ ജനങ്ങളോടും മാപ്പ് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ അഭിപ്രായങ്ങൾ അസ്ഥാനത്തായിരുന്നു. ഓരോ ദിവസവും ഞങ്ങൾ പുതിയതും ഇത്തവണയും എന്തെങ്കിലും പഠിക്കുന്നു. ഇത് എന്റെ ഊഴമായിരുന്നു. ഇരു ടീമുകൾക്കും അവരുടെ ഇന്നത്തെ മത്സരങ്ങളിൽ മികച്ച വിജയം നേരുന്നു, ഇവിടെ ഞങ്ങൾ അവസാനം വരെ മെക്സിക്കോയെ പിന്തുണയ്ക്കുന്നത് തുടരും.

Latest Stories

ഇത്തവണ ഓണത്തിന് കൈനിറയെ പണം; ജീവനക്കാര്‍ക്ക് റെക്കോര്‍ഡ് ബോണസുമായി ബിവറേജ് കോര്‍പ്പറേഷന്‍

ഈ ഇന്ത്യൻ ടീമിന് ഏഷ്യാ കപ്പ് നേടാൻ കഴിയുമോ?; വിലയിരുത്തലുമായി വീരേന്ദർ സെവാഗ്

കോണ്‍ഗ്രസില്‍ അടിയുറച്ച് നില്‍ക്കുന്നു; ആര്‍എസ്എസ് ഗണഗീതം ആലപിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഡികെ ശിവകുമാര്‍

“സഞ്ജു പുറത്തിരിക്കും”; ഏഷ്യാ കപ്പിനുള്ള പ്ലെയിംഗ് ഇലവനെ പ്രവചിച്ച് രഹാനെ

'വെറുതെ ഇരിക്കേണ്ടി വന്നെങ്കിലും ഒടുവിൽ ഒട്ടേറെ കാര്യങ്ങൾ എനിക്ക് മനസ്സിലായി'; പെട്ടെന്നുള്ള വിരമിക്കലിന്റെ കാരണം വെളിപ്പെടുത്തി അശ്വിൻ

ഡബിള്‍ ഹോഴ്സ് ഗ്ലൂട്ടന്‍ ഫ്രീ 2 മിനിറ്റ് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമ പുറത്തിറക്കി; ചെയര്‍മാന്‍ വിനോദ് മഞ്ഞിലയും ഡബിള്‍ ഹോഴ്സ് ബ്രാന്‍ഡ് അംബാസഡര്‍ മമ്ത മോഹന്‍ദാസും ചേര്‍ന്ന് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമ പുറത്തിറക്കി

ഇന്ത്യയിലെ ചില ഭാഗങ്ങളിൽ മഴവില്ലുകൾ അപ്രത്യക്ഷമാകുന്നുവെന്ന് പഠനം

'വി ഡി സതീശൻ മറുപടി പറയണം, എല്ലാം അറിഞ്ഞിട്ടും രാഹുലിന് പദവികൾ നൽകി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകളുണ്ടെന്ന് എം വി ഗോവിന്ദൻ

യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്ന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്ന തീരുമാനത്തിൽ പൊലീസ്, ഇര പരാതിയുമായി സമീപിച്ചാൽ മാത്രം കേസെടുത്താൽ മതിയെന്ന് തീരുമാനം

ഏഷ്യാ കപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ശ്രേയസിന് മറ്റൊരു തിരിച്ചടി നൽകി ബിസിസിഐ!