ക്രൂസ് നീ കാരണമാണ് ജർമ്മനി തോറ്റത്, എന്തൊരു മോശം പ്രകടനമാണ് നീ നടത്തിയത്; കളിക്കാത്ത താരത്തിന് വിമർശനം; എയറിലേക്ക് ഫുട്‍ബോൾ'പണ്ഡിതൻ

അടുത്തിടെ സമാപിച്ച ഫിഫ ലോകകപ്പിൽ ജർമ്മനിയുടെ മോശം പ്രകടനത്തിന് താൻ ഉത്തരവാദിയാണെന്ന ഫുട്‍ബോൾ പണ്ഡിറ്റിന്റെ വിചിത്രമായ അവകാശവാദത്തിന് മറുപടിയുമായി റയൽ മാഡ്രിഡ് താരം ടോണി ക്രൂസ്. ലോക കപ്പിൽ ടീമിൽ പോലും ഇല്ലാതിരുന്ന ക്രൂസിനെതിരെയാണ് വിമർശനം ഉയർന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഖത്തറിൽ നടന്ന ഫിഫ ലോക കപ്പിൽ നിരവധി റയൽ മാഡ്രിഡ് കളിക്കാർ ഉണ്ടായിരുന്നപ്പോൾ, അന്താരാഷ്ട്ര ഡ്യൂട്ടിയിൽ ഇല്ലാത്തവരിൽ പ്രമുഖൻ ആയിരുന്നു ക്രൂസ്. സ്വന്തം രാജ്യമായ ജർമ്മനി ആദ്യ ഘട്ടത്തിൽ തന്നെ പുറത്തേക്ക് പോകുന്നത് ക്രൂസ് കണ്ടത് വീട്ടിൽ ഇരുന്നാണ്.

2021 ജൂലൈയിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചതിനാൽ ലോക കപ്പിനുള്ള ഹാൻസി ഫ്ലിക്കിന്റെ ടീമിലേക്ക് ക്രൂസിനെ പരിഗണിച്ചില്ല. എന്നിരുന്നാലും, ജർമ്മനി ടൂർണമെന്റിൽ നിന്ന് നേരത്തെ പുറത്തായതിന് മാധ്യമ പ്രവർത്തകയായ ക്രിസ്റ്റീന ക്യൂബെറോ എന്തിനാണ് ക്രൂസിനെ കുറ്റപെടുത്തിയതെന്നാണ് ആരാധകരും ചോദിക്കുന്നത്.

സ്പാനിഷ് ടിവി ഷോയായ എൽ ചിറിൻഗുയിറ്റോയിൽ സംസാരിച്ച ക്യൂബെറോ ക്രൂസിനെ ലോകകപ്പിലെ ഏറ്റവും വലിയ നിരാശയിൽ ഒന്നായി വിചിത്രമായി വിശേഷിപ്പിച്ചു. ജർമ്മനിയുടെ മോശം പ്രകടനത്തിന് അവനാണ് ഉത്തരവാദിയെന്ന് അവർ അഭിപ്രായപ്പെട്ടു.

ടെലിവിഷനിലെ ക്യൂബെറോയുടെ വിചിത്രമായ അവകാശവാദത്തോട് പ്രതികരിക്കാൻ 32 കാരനായ അദ്ദേഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. അദ്ദേഹം പറയുന്നത് ഇങ്ങനെ:

“ആരെങ്കിലും കുറ്റപ്പെടുത്തുമെന്ന് എനിക്കറിയാമായിരുന്നു.”

അതുപോലെ തന്നെ റയലിൽ ക്രൂസിന്റെ സഹതാരം വിൻഷ്യസിനെയും മാധ്യമപ്രവർത്തക കളിയാക്കിയിരുന്നു . ഇതിനും നല്ല ട്രോളുകൾ വരുന്നുണ്ട്..

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ