ജര്‍മ്മന്‍ വമ്പന്‍മാരുടെ വെളിപ്പെടുത്തല്‍, ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു

ഐഎസ്എല്ലിലെ മലയാളി ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി സഹകരണത്തിന് ഒരുങ്ങുന്നതായി വെളിപ്പെടുത്തി ജര്‍മ്മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട്. ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ ഐഎസ്എല്ലിലെ മറ്റൊരു ക്ലബുമായും സഹകരണത്തിന് ഡോര്‍ട്ട്മുണ്ട് ഒരുങ്ങുന്നതായാണ് സൂചന.

ഡോര്‍മുണ്ട് മാനേജിംഗ് ഡയറക്ടര്‍ കാര്‍സ്റ്റന്‍ ക്രാമന്‍ ആണ് ഇത്തരമൊരു സൂചന നല്‍കുന്നത്. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി ” അതെ ബ്ലാസ്റ്റേഴ്സ് ഞങ്ങളുടെ ആലോചനയിലുണ്ട് ഞങ്ങള്‍ തമ്മില്‍ സമാനതകളുമുണ്ട്. പക്ഷെ അഭ്യൂഹങ്ങള്‍ വേണ്ട.”

അതെസമയം ബ്ലാസ്റ്റേഴ്‌സുമായി സാമ്പത്തിക പങ്കാളിത്തം  ആയിരിക്കില്ല തങ്ങള്‍ക്കുണ്ടാകുന്നതെന്നും ക്രാമര്‍ കൂട്ടിചേര്‍ത്തു. സ്റ്റാര്‍ ടിവിക്കാരുമായി ചര്‍ച്ച നടത്തിയപ്പോള്‍ അവര്‍ ആദ്യം സംസാരിച്ചത് ബ്ലാസ്റ്റേഴ്സിനെ പറ്റിയാണെന്നും കാര്‍സ്റ്റന്‍ ക്രാമര്‍ പറഞ്ഞു.

ഐഎസ്എല്ലില്‍ പുതിയ സീസണ് ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഒരുപിടി മികച്ച താരങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ തയ്യാറെടുക്കുന്നത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍