സാധാരണ താരമാകും മുമ്പ്‌ വിരമിക്കാന്‍ ക്രിസ്‌റ്റ്യാനോയോട്‌ ഫ്രഞ്ച്‌ ഇതിഹാസം ; ശക്തമായ മറുപടി കൊടുത്ത്‌ സൂപ്പര്‍താരം

കഴിയുന്നതും വേഗത്തില്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കാന്‍ സൂപ്പര്‍താരം ക്രിസ്‌ത്യാനോയോട്‌ ഫ്രഞ്ച്‌ ഇതിഹാസതാരം ഫ്രാങ്ക്‌ ലിബോഫ്‌. താരം പ്രതിഭ മങ്ങിക്കളിക്കുന്നത്‌ കാണാന്‍ താല്‍പ്പര്യമില്ലെന്നും മാഞ്ചസ്‌റ്ററിലേക്കുള്ള താരത്തിന്റെ രണ്ടാം വരവ്‌ അസ്‌തമനത്തെയാണ്‌ കാണിക്കുന്നതെന്നും ലിബോഫ്‌ പറയുന്നു. ക്രിസ്‌്‌ത്യാനോ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡില്‍ തളരുകയാണെന്നും താരം പറഞ്ഞു.

ഈ സീസണില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിലേക്ക്‌ താരത്തിന്റെ തിരിച്ചുവരവ്‌ മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ മൂക്കിന്‌ കീഴില്‍ നിന്നുമായിരുന്നു. എന്നാല്‍ താരത്തിന്റെ വരവ്‌ ടീമിന്‌ കാര്യമായി ഗുണം ചെയ്‌തിട്ടില്ല. 22 കളികളില്‍ താരത്തിന്‌ ഇതുവരെ ഒമ്പത്‌ ഗോളുകളേ നേടുവാനും കഴിഞ്ഞിട്ടുള്ളൂ. 2009 ലായിരുന്നു ഇതിന്‌ മുമ്പ്‌ താരത്തിന്‌ 20 ഗോള്‍ മാര്‍ക്കില്‍ എത്താന്‍ കഴിയാതെ പോയത്‌. എന്നാല്‍ ഈ സീസണില്‍ ഇനി 12 മത്സരമേ ബാക്കിയുള്ളൂ.

ഈ മാസം 37 വയസ്സ്‌ തികഞ്ഞ താരം ഇപ്പോള്‍ നീങ്ങുന്നത്‌ ഫോമിന്റെ അവസാന ഘട്ടത്തിലൂടെയാണെന്നും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട്‌ നിര്‍ത്തുകയാണ്‌ നല്ലതെന്നും ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്‌ അമദ്ദഹമാണെന്നമാണ്‌ ഫ്രഞ്ച്‌ ടീമിന്റെ മൂന്‍ പ്രതിരോധ താരത്തിന്റെ അഭിപ്രായം. വര്‍ഷങ്ങളോളം ഗ്രൗണ്ടില്‍ ഉയര്‍ന്ന നിലയില്‍ നില്‍ക്കുകയായിരുന്ന ക്രിസ്‌ത്യാനോ റൊണാള്‍ഡോയെ പിച്ചില്‍ ദയനീയമായ അവസ്ഥയില്‍ കാണുന്നത്‌ തന്നെ സംബന്ധിച്ചിടത്തോളം വിഷമകരമാണ്‌. ഒരു സാധാരണ കളിക്കാരനെ പോലെ അദ്ദേഹത്തെ കാണുന്നതിനെ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ലിബോഫ്‌ പറയുന്നു.

അതേസമയം ആറു തവണ ബാലന്‍ ഡി ഓര്‍ പുരസ്‌ക്കാരം നേടിയിട്ടുള്ള ക്രിസ്‌ത്യാനോ തനിക്ക്‌ ഇനിയും ഒരുപാട്‌ ട്രോഫികള്‍ നേടാനുണ്ടെന്നാണ്‌ വ്യക്തമാക്കുന്നത്‌. 40 വയസ്സ്‌ വരെ താന്‍ കളത്തിലുണ്ടാകുമെന്നും പറയുന്നു. അതേസമയം ചാംപ്യന്‍സ്‌ ലീഗില്‍ ബുധനാഴ്‌ച അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ ബോക്‌സില്‍ ഒരു തവണ മാത്രമാണ്‌ ക്രിസ്‌ത്യാനോ പന്ത്‌ തൊട്ടത്‌. കളിയില്‍ ഉടനീളം താരം അസഹിഷ്‌ണുവാകുന്നതും കാണാമായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ