ലോകകപ്പ് യോഗ്യത: കുവൈറ്റ് വീണു, ഇന്ത്യക്ക് വിജയത്തുടക്കം

ഫുട്ബോള്‍ ലോകകപ്പ് ഏഷ്യന്‍ മേഖല യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം. എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ കുവൈറ്റിനെ പരാജയപ്പെടുത്തി. 75ാം മിനിറ്റില്‍ മന്‍വീര്‍ സിംഗ് ആണ് ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടിയത്.

ആവേശകരമായ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയുടെ 75ാം മിനിറ്റില്‍ ചാങ്തെയുടെ മനോഹരമായ ക്രോസ് പാസില്‍ നിന്ന് ബോക്സിന്റെ മധ്യഭാഗത്ത് നിന്ന് മന്‍വീര്‍ സിംഗിന്റെ ഇടത് കാല്‍ ഷോട്ടാണ് ലക്ഷ്യം കണ്ടത്.

ഖത്തര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ കൂടിയുള്ള ഗ്രൂപ്പ് എയിലാണ് ഇന്ത്യയും കുവൈറ്റും. ആകെ ഒമ്പത് ഗ്രൂപ്പുകളാണ് ഉള്ളത്. ഇതില്‍ ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ അടുത്ത റൗണ്ടില്‍ കടക്കും. ഗ്രൂപ്പ് എയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ 2027ല്‍ സൗദിയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പിലേക്ക് യോഗ്യത നേടും. ഒന്നും രണ്ടും സ്ഥാനക്കാര്‍ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലും പ്രവേശിക്കും. 21ന് ഖത്തറുമായാണ് ഇന്ത്യക്ക് അടുത്ത മത്സരം.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്