എനിക്കത് ഇഷ്ടപ്പെട്ടില്ല, സ്റ്റേഡിയത്തില്‍ എത്തുമ്പോഴേ ക്യാപ്റ്റനെ തീരുമാനിക്കൂ: പോര്‍ച്ചുഗല്‍ പരിശീലകന്‍

സ്റ്റേഡിയത്തില്‍ എത്തുമ്പോഴേ ആരെ ക്യാപ്റ്റനാക്കണമെന്ന് തീരുമാനിക്കൂ എന്ന് പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ്. ദക്ഷിണ കൊറിയക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ക്രിസ്റ്റ്യാനോയുടെ ആംഗ്യം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് സാന്റോസിന്റെ പ്രതികരണം.

എനിക്കത് ഇഷ്ടപ്പെട്ടില്ല. പക്ഷേ, അത് പരിഹരിച്ചു. സ്റ്റേഡിയത്തില്‍ എത്തുമ്പോഴേ ആരെ ക്യാപ്റ്റനാക്കണമെന്ന് തീരുമാനിക്കൂ. ലൈനപ്പ് എങ്ങനെയാവുമെന്ന് പോലും അറിയില്ല. അങ്ങനെയാണ് ഞാന്‍ ഏപ്പോഴും ചെയ്യാറുള്ളത്. എപ്പോഴും ചെയ്യാറുള്ളത് തന്നെ ചെയ്യും- ഫെര്‍ണാണ്ടോ സാന്റോസ് പറഞ്ഞു.

തന്നെ സബ് ചെയ്തപ്പോള്‍ ഒരു ദക്ഷിണ കൊറിയന്‍ താരം വേഗം കേറിപ്പോവാന്‍ തന്നോട് പറഞ്ഞു എന്നും അത് പറയാന്‍ അയാള്‍ക്ക് അധികാരമില്ലാത്തതിനാലാണ് താന്‍ അങ്ങനെ ചെയ്തതെന്നുമാണ് വിവാദത്തോട് ക്രിസ്റ്റ്യാനോ പ്രതികരിച്ചത്.

ഇന്ന് നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് മത്സരം.

Latest Stories

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ