ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുപ്പുലി, യൂറോ കപ്പിലെത്തിയപ്പോള്‍ പൂച്ചക്കുട്ടി; കൂവിയോടിച്ച് ആരാധകര്‍

മാഞ്ചസ്റ്റര്‍ സിറ്റിയുടെ മിന്നും താരത്തെ കൂവി വിളിച്ചു ആരാധകര്‍. യൂറോ കപ്പിന്റെ അവസാന റൗണ്ട് ഗ്രൂപ്പ് മത്സരത്തില്‍ ബെല്‍ജിയം ഉക്രൈനിനെ നേരിട്ട മത്സരത്തിലാണ് ബെല്‍ജിയം താരവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രധാന താരമായ കെവിന്‍ ഡിബ്രൂയിനയെ ആരാധകര്‍ കൂവി വിളിച്ചത്. കളി അവസാനിച്ചതിന് ശേഷം ആരാധകരോട് നന്ദി പറയാന്‍ ശ്രമിച്ചപ്പോഴാണ് സ്വന്തം അനുയായികള്‍ ആക്രോശിക്കുകയും കൂവി വിളിക്കുകയും ചെയ്തത്. ഉക്രൈനുമായി ഏറ്റുമുട്ടിയ മത്സരത്തില്‍ ഗോള്‍ രഹിത സമനിലയായിരുന്നു മത്സര ഫലം.

ബെല്‍ജിയം ക്യാപ്റ്റന്‍ മത്സരത്തിന് ശേഷം തന്റെ അംഗങ്ങളെ ചുവന്നു കുപ്പായം ധരിച്ച ആരാധക വൃന്ദത്തിന് അടുത്തേക്ക് നയിച്ചെങ്കിലും 15000 വരുന്ന കാണികളുടെ മധ്യത്തിലെത്തിയ ഉടനെ കൂവലിന്റെ ശക്തി വര്‍ധിക്കുകയായിരുന്നു. തുടര്‍ന്ന് ആരാധകരുടെ അടുത്തേക്ക് പോകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് മനസിലാക്കിയ ക്യാപ്റ്റന്‍ അവരെ തിരിച്ചു ഡ്രെസിങ്ങ് റൂമിലേക്ക് നയിച്ചു.

ഗോള്‍ഡന്‍ ജനറേഷന്‍ എന്ന വിളിക്കപ്പെടുന്ന നിലവില്ലാതെ ബെല്‍ജിയം സ്‌ക്വാഡ് കഴിഞ്ഞ പത്ത് വര്‍ഷമായി ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും കാര്യമായ ഫലങ്ങളൊന്നും നല്‍കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഉക്രൈനിനെതിരെ വളരെ അലസമായി കളിച്ചതും ആരാധകര്‍ക്ക് കളി മടുപ്പിന്നതിലേക്ക് നയിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി കളിക്കുന്ന കെവിന്‍ ഡിബ്രൂയിന ക്ലബിന് വേണ്ടി തുടരെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുകയും തുടര്‍ച്ചയായി ട്രോഫികള്‍ വിജയിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കെവിന്‍ ഡിബ്രൂയിനയുടെ നാഷണല്‍ ടീമിന്റെ കൂടെയുള്ള പ്രകടങ്ങള്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നു.

ഉക്രൈനുമായുള്ള മത്സരത്തില്‍ 60% പോസ്സെഷന്‍ നിലനിര്‍ത്തി 12 ഷോട്ട് എടുത്തതില്‍ 4 ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ ഉള്‍പ്പടെ നടത്തിയിട്ടും ഗോള്‍ ഒന്നും നേടാന്‍ ബെല്‍ജിയത്തിന് സാധിച്ചില്ല. റൗണ്ട് ഓഫ് 16ല്‍ കരുത്തരായ ഫ്രാന്‍സിനെ നേരിടാനിരിക്കുന്ന ബെല്‍ജിയം ടീം ഇതേ സ്ഥിതി തുടര്‍ന്നാല്‍ അവരുടെ ടൂര്‍ണമെന്റില്‍ നിന്നുള്ള മടങ്ങി പോക്ക് വളരെ എളുപ്പത്തിലാക്കുമെന്ന് കണ്ടാണ് ആരാധകര്‍ ഇത്ര വൈകാരികമായി പ്രതികരിക്കുന്നത് എന്ന് കാണാം.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം