തോറ്റത് ക്രൊയേഷ്യ പണി കിട്ടിയത് ഇംഗ്ലണ്ടിനും ബ്രസീലിനും, അര്ജന്റീന താരങ്ങൾ ട്രോളി കൊന്നത് ബ്രസീലിനെയും ഇംഗ്ലണ്ടിനെയും; പണി പാട്ടിന്റെ രൂപത്തിൽ

ബ്രസീലിനെ അട്ടിമറിച്ചെത്തിയ ക്രൊയേഷ്യക്ക് എന്ത് അര്ജന്റീന എന്ന് ചിന്തിച്ചവരുടെ മുന്നിൽ “ബ്രസീൽ അല്ല ഇത് അര്ജന്റീനയാണ്” എന്ന് ലയണൽ മെസിയും കൂട്ടരും കാണിച്ചുകൊടുത്തു. ലാറ്റിൻ അമേരിക്കൻ ഫുട്‍ബോളിന്റെ ആക്രമണ സൗന്ദര്യവും ചിട്ടയോടെ ഉള്ള പ്രതിരോധവും അര്ജന്റീന പുറത്തെടുത്തപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി അര്ജന്റീന ലോകകപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ചു. സൂപ്പർ താരം മെസി നിറഞ്ഞുകളിച്ച മത്സരത്തിൽ മെസി ഒന്നും ജൂലിയൻ അൽവാരസ് രണ്ട് ഗോളുകളും നേടി.

എന്ത് തന്നെ ആയാലും ഫൈനൽ പ്രവേശനടക്കിന് ശേഷം അര്ജന്റീന ഡ്രസിങ് റൂം മുഴുവൻ അത്യാഹ്ളാദത്തിൽ അണപൊട്ടുന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത്. എല്ലാവരും എഴുതി തള്ളിയ സ്ഥലത്ത് നിന്നും മനോഹരമായി തിരിച്ചുവരാൻ ടീമിന് സാധിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

എന്തായാലും ടെസ്സിങ് റൂം ആഘോഷത്തിൽ ബ്രസീലിനെ കളിയാക്കിയാണ് അര്ജന്റീന ആരാധകർ ആഘോഷിച്ചതെന്നലുള്ളത് ശ്രദ്ധിക്കണം.

ഗൂഗിൾ വിവർത്തനം അനുസരിച്ച്, വരികൾ ഇപ്രകാരമാണ്:

‘ബ്രസീലിയൻ എന്താണ് സംഭവിച്ചത്, അഞ്ച് തവണ ചാമ്പ്യൻ തകർന്നു.

‘മെസ്സി റിയോയിൽ കപ്പിനൊപ്പം നിന്നു.

‘ഞങ്ങൾ അർജന്റീനിയൻ ബാൻഡാണ്, ഞങ്ങൾ എപ്പോഴും പ്രോത്സാഹിപ്പിക്കും,

2021-ൽ അർജന്റീനയുടെ കോപ്പ അമേരിക്ക വിജയത്തെയാണ് ഗാനത്തിന്റെ തുടക്കത്തിലെ വരികൾ സൂചിപ്പിക്കുന്നത്, അതിൽ അവർ ടൂർണമെന്റ് ആതിഥേയരായ ബ്രസീലിനെ ഫൈനലിൽ തോൽപിച്ചു. അർജന്റീന ആരാധകർ ആലപിക്കുന്ന മറ്റൊരു ഗാനം ഇംഗ്ലീഷ് പിന്തുണക്കാരെയും ഫോക്ക്‌ലാൻഡുകളെയും പരാമർശിക്കുന്നു, ഖത്തറിൽ എങ്ങും ഈ വരികൾ മുഴങ്ങി കേട്ടിരുന്നു.

അവർ പാടി: “ഞങ്ങൾ എല്ലായിടത്തും ഇംഗ്ലീഷുകാരെ ഓടിച്ചു, ജർമ്മൻകാർ ഞങ്ങളെ മറികടക്കാൻ ഭയപ്പെടുന്നു, ഓ ബ്രസീലിയൻ, നിങ്ങൾ ഫുട്ബോൾ കളിക്കാൻ വരുമ്പോൾ നിങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് നിങ്ങൾക്കറിയില്ല.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ