ലിവർപൂളിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ച് ഇലോൺ മസ്ക്; വമ്പൻ വെളിപ്പെടുത്തലുമായി പിതാവ്; സംഭവം ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ക്ലബാണ് ലിവർപൂൾ. ഇപ്പോൾ നടക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനമാണ് ലിവർപൂൾ നടത്തുന്നത്. ലോകത്തിലെ ഒന്നാം നമ്പർ ടീം ആണ് അവർ ഇപ്പോൾ. ഈ ലീഗിൽ 19 മത്സരങ്ങളിൽ നിന്നായി 4 സമനിലയും, 1 തോൽവിയും, 14 ജയവുമായി തകർപ്പൻ ഫോമിലാണ് ടീം ഉള്ളത്. ഇതോടെ പോയിന്റ് ടേബിളിൽ 46 പോയിന്റോടെ ബഹുദൂരം മുൻപിലാണ് ലിവർപൂൾ ഉള്ളത്.

പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ക്ലബ്ബിനെ സ്വന്തമാക്കാൻ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന് താല്പര്യം ഉണ്ട് എന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇലോൺ മസ്കിന്റെ പിതാവ് എറോൾ മസ്ക്. ടൈംസ് ഓഫ് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്.

എറോൾ മസ്ക് പറയുന്നത് ഇങ്ങനെ:

” ലിവര്‍പൂളിനെ ഏറ്റെടുക്കാന്‍ ഇലോണ്‍ മസ്‌കിന് അതിയായ താല്‍പ്പര്യമുണ്ട്. എന്നാല്‍ അതിനര്‍ത്ഥം. അവന്‍‌ അത് വാങ്ങുകയാണെന്നല്ല, അവന് ആഗ്രഹമുണ്ടെന്ന് മാത്രം. ലിവര്‍പൂളിനെ പോലൊരു ക്ലബ്ബിനെ സ്വന്തമാക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്?” എറോൾ മസ്ക് പറഞ്ഞു.

ലിവർപൂളിന്റെ ഉടമസ്ഥത വരുന്നത് ഫെൻവേ സ്‌പോർട്‌സ് ഗ്രൂപ്പിനാണ്. എന്നാൽ ഇവർ വിദേശ നിക്ഷേപങ്ങളെ സ്വാഗതം ചെയ്ത കൊട്ടേഷൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും ക്ലബ് വിൽക്കുന്നതിന് കുറിച്ച് ചിന്തിക്കുന്നില്ല. കൂടാതെ ഇലോൺ മസ്‌ക് ക്ലബ് മേടിക്കാൻ പോകുന്നു എന്ന വാർത്ത തെറ്റാണെന്ന് എഫ്എസ്ജി വക്താവ് പറഞ്ഞിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ