ഗോള്‍മഴയില്‍ ഈസ്റ്റ് ബംഗാള്‍ മുങ്ങി; വിജയതീരമണഞ്ഞ് ഒഡീഷ

ഐഎസ്എല്ലില്‍ ഗോളുകള്‍ പെയ്തിറങ്ങിയ ത്രസിപ്പിക്കുന്ന പോരാട്ടത്തിനൊടുവില്‍ ഒഡീഷ എഫ്‌സിക്ക് ജയം. നാലിനെതിരെ ആറു ഗോളുകള്‍ക്ക് കൊല്‍ക്കത്ത വമ്പന്‍ ഈസ്റ്റ് ബംഗാളിനെയാണ് ഒഡീഷ അതിജീവിച്ചത്. അവസാന ഇരുപത് മിനിറ്റിലാണ് മത്സരത്തിലെ ഭൂരിഭാഗം ഗോളുകളും പിറന്നത്. 90-ാം മിനിറ്റിലെ ഒന്നും ഇഞ്ചുറി ടൈമിലെ രണ്ടു ഗോളുകളും അതില്‍ ഉള്‍പ്പെടുന്നു.

ഹെക്റ്റര്‍ റോദാസും (30, 40 മിനിറ്റുകള്‍) അരിദയ് കബ്രേറയും (70, 90+3) നേടിയ ഇരട്ട ഗോളുകളാണ് ഒഡീഷയുടെ വിജയം ഉറപ്പിച്ചത്. ജാവി ഹെര്‍ണാണ്ടസും (45) ഇസാക് വാന്‍ലാല്‍റുതേലയും (83) ഒഡീഷയുടെ മറ്റു സ്‌കോറര്‍മാര്‍. അവസാന നിമിഷങ്ങളില്‍ ഡാനിയല്‍ ചിമ ചുക്വു (90, 90+2) ഈസ്റ്റ് ബംഗാളിനായി ഇരു വട്ടം ലക്ഷ്യം കണ്ടു. ഡാരന്‍ സിദോയ്ലും (13) തോങ് ഹോസ്ലം ഹോകിപും (81) ബംഗാളി കരുത്തരുടെ സ്‌കോര്‍ ഷീറ്റില്‍ പേരെഴുതി.

രണ്ടു ജയങ്ങളുമായി ഒഡീഷ ആറു പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. മൂന്നു മത്സരങ്ങളില്‍ രണ്ടു തോല്‍വിയും ഒരു സമനിലയുമായി ഈസ്റ്റ് ബംഗാള്‍ പത്താമതാണ്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ