പ്രകടനം മോശമായതിന് ഞങ്ങളെ കുറ്റം പറയരുത്, ആദ്യം നല്ല ജേഴ്സി തരുക; ടീമിന്റെ പുതിയ ജേഴ്സിയിൽ അസ്വസ്ഥരായി ആസ്റ്റൺ വില്ല താരങ്ങൾ

ഫുട്ബോൾ താരങ്ങളുടെ പ്രകടനത്തിൽ അവർ ധരിക്കുന്ന ജേർസിക്ക് പങ്ക് വഹിക്കാൻ ഉണ്ടോ? യാതൊരു സംശയവും ഇല്ലാതെ തന്നെ പറയാം ഉണ്ടെന്ന്. നിലവാരമില്ലാത്ത ജേഴ്സി ധരിച്ച് കളിക്കുന്നത് കളിക്കാരുടെ പ്രകടന നിലവാരത്തെ കാര്യമായി ബാധിക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ജഴ്‌സി മോശം ആണെന്നും അത് കളിക്കളത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നും ഉള്ള അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുന്നത് ആസ്റ്റൺ വിലയുടെ താരങ്ങളാണ്.

കാസ്റ്റോർ എന്ന കമ്പനി നിർമിക്കുന്ന ജേഴ്സിയാണ് ആസ്റ്റൺ വില്ല ഉപയോഗിക്കുന്നത്. എന്നാൽ ആ ജേഴ്സികൾ കളി കുറച്ചുസമയം ആകുമ്പോൾ തന്നെ വിയർപ്പ് കൊണ്ട് നിറയുമെന്നും ഇത് അസ്വസ്ഥത ഉണ്ടാക്കുമെന്നുമാണ് താരങ്ങളുടെ പരാതി. വിയർപ്പ് കൊണ്ട് നിറയുന്ന ജേഴ്സി ശരീരത്തോട് കൂടുതലായി ഒട്ടി വരുനെന്നും ഇത് ശരിക്കും തളർച്ച ഉണ്ടാക്കും എന്നുമാണ് താരങ്ങൾ പറഞ്ഞത്.

ആസ്റ്റൺ വില്ലയുടെ ടീം കഴിഞ്ഞ ആഴ്ച ലെഗിയ വാർസോയ്‌ക്കെതിരായ യൂറോപ്പ ലീഗ് മത്സരങ്ങളിൽ സ്പോൺസർ രഹിത ജേഴ്സികൾ ധരിച്ചപ്പോൾ അവരുടെ വിയർപ്പ് പ്രശ്നം വളരെ വ്യക്തമായി.“കളിക്കാർ നനഞ്ഞ ടീ-ഷർട്ടുകളിൽ കളിക്കേണ്ടതുണ്ട്, ഇത് പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമാണ്. ഇത് എല്ലാ സീസണിലും തുടരാനാവില്ല. കളിക്കാർ ഏകദേശം 10 മിനിറ്റിനുശേഷം നീന്തൽക്കുളത്തിൽ ചാടിയതുപോലെ തോന്നുന്നു” ഒരു ആസ്റ്റൺ വില്ല താരം തന്റെ പ്രതികരണമായി പറഞ്ഞു.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ആസ്റ്റൺ വില്ലയുടെ സ്ഥാനം. താരങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ജേഴ്സി മാറ്റി മികച്ച ജേഴ്സി കിട്ടുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ