നെയ്മർ എന്നെ പറ്റി അങ്ങനെ പറഞ്ഞോ?, അത് ഞാൻ അറിഞ്ഞിരുന്നില്ല; കിലിയൻ എംബാപ്പയുടെ വാക്കുകൾ ഇങ്ങനെ

റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ട്രാൻസ്ഫറായിരുന്നു ഫ്രഞ്ച് ഇതിഹാസം കിലിയൻ എംബാപ്പയുടേത്. തുടക്ക സമയം റയലിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാൻ താരത്തിന് സാധിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ ടീമിന് വേണ്ടി തകർപ്പൻ പ്രകടനമാണ് എംബപ്പേ കാഴ്ച വെക്കുന്നത്.

ഫുട്ബോളിൽ മെസി നെയ്മർ എന്നി ഇതിഹാസങ്ങളുടെ സൗഹൃദം കാണാൻ എന്നും ആരാധകർക്ക് ഹരമാണ്. കളിക്കളത്തിൽ എതിർ ടീമുകളിൽ കളിച്ചാലും ഇരുവരും പരസ്പരം ബഹുമാനികുകയും, സൗഹൃദം കാത്ത് സൂക്ഷിക്കുകയും ചെയ്യാറുണ്ട്. ബാഴ്സിലോണയിൽ വെച്ച് ഇരുവരും ഒരുമിച്ച് ഒരുപാട് നേട്ടങ്ങളും നേടിയിട്ടുണ്ട്.

2021 ഇൽ ബാഴ്സിലോണയിൽ നിന്ന് പോയതിന് ശേഷം ഇരുവരും പിഎസ്ജിയിൽ വീണ്ടും ഒരുമിച്ച് കളിച്ചു. ആ സമയത്ത് ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയ്ക്ക് ലയണൽ മെസിയോട് അസൂയ ആയിരുന്നെന്നും, അദ്ദേഹവുമായി താരതമ്യം ചെയ്യുന്നത് എംബാപ്പയ്ക്ക് ഇഷ്ടമല്ലായിരുന്നു എന്നും ദിവസങ്ങൾക്ക് മുന്നേ നെയ്മർ വെളിപ്പെടുത്തിയിരുന്നു. അതിനു മറുപടിയായി കിലിയൻ എംബപ്പേ രംഗത്ത് എത്തിയിരിക്കുകയാണ്.

കിലിയൻ എംബപ്പേ പറയുന്നത് ഇങ്ങനെ:

” നെയ്മർ എന്നെ കുറിച്ച് അങ്ങനെ പറഞ്ഞോ?. എനിക്ക് അതിൽ ഒന്നും പറയാനില്ല, കാരണം ഞാൻ ഇപ്പോൾ ശ്രദ്ധ കൊടുക്കുന്നത് റയൽ മാഡ്രിഡിലെ കാര്യങ്ങൾക്കാണ്‌. ഞാൻ നെയ്മർ എന്ന വ്യക്തിയെ ഒരുപാട് ബഹുമാനിക്കുന്നു. അദ്ദേഹവുമായുള്ള നല്ല ഓർമ്മകൾ മാത്രമാണ് ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നത്. നെയ്മറിനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു” കിലിയൻ എംബപ്പേ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ