ധീരജ് സിങ് ബ്ലാസ്‌റ്റേഴ്‌സ് കുപ്പായത്തില്‍!

വിദേശ ക്ലബ്ബുകളിലേക്ക് ചേക്കേറാനൊരുങ്ങുന്ന ഇന്ത്യന്‍ അണ്ടര്‍ 17 ഗോള്‍ കീപ്പര്‍ ധീരജ് സിങ് മൊയ്‌റാങ്‌തെം ബ്ലാസ്റ്റേഴ്‌സ് ജെഴ്‌സിയില്‍! ഡല്‍ഹി ഡൈനാമോസുമായി നടന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഐഎസ്എല്‍ മത്സരത്തില്‍ മഞ്ഞ ജെഴ്‌സിയണിഞ്ഞ താരത്തെ കണ്ടതാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.

ഇന്ത്യയുടെ അണ്ടര്‍ 20, 17 താരങ്ങള്‍ കളിക്കുന്ന ഐ ലീഗ് ക്ലബ്ബായ ഇന്ത്യന്‍ ആരോസിലായിരുന്നു ഇതുവരെ ധീരജ് ഗ്ലൗ അണിഞ്ഞ ധീരജ് ആരോസുമായി കരാര്‍ പുതുക്കുന്നില്ലെന്നും വിദേശ ക്ലബ്ബുകളിലേക്ക് പോവാനൊരുങ്ങുകയാണ്. ഇതിനിടയിലാണ് ബ്ലാസ്‌റ്റേഴ്‌സ് ജെഴ്‌സിയില്‍ താരത്തെ സ്‌റ്റേഡിയത്തില്‍ കണ്ടത്. അതേസമയം, വിദേശത്തേക്ക് തിരിക്കുന്നതിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം താരം പരിശീലനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായ ഡേവിഡ് ജെയിംസിന്റെ കീഴില്‍ പരിശീലനം നടത്താനാണ് ധീരജ് സിങ് ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്നത്. യൂറോപ്യന്‍ വിസ ലഭിക്കുന്നത് വരെ ബ്ലാസ്റ്റേഴ്‌സിനൊപ്പം പരിശീലനം നടത്തും.

നേരത്തെ തന്നെ സ്‌കോട്ടിഷ് പ്രീമിയര്‍ഷിപ്പിലെ മദര്‍വെല്‍ എഫ് സി, ഇംഗ്ലീഷ് ലീഗ് വണ്‍ ക്ലബ്ബ് ചാര്‍ട്ടന്‍ അത്‌ലറ്റിക് ക്ലബ്, മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ടോറോന്റോ എഫ് സി എന്നിവ നിന്ന് ധീരജിനെ സ്വന്തമാക്കാന്‍ രംഗത്ത് വന്നിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാം യൂണൈറ്റഡും ധീരജിന് രംഗത്തുണ്ട്. മദര്‍വെല്‍ എഫ് സിയിലേക്കുള്ള ട്രയല്‍സ് നടത്താന്‍ വിസ ശെരിയായാല്‍ ധീരജ് സ്‌കോട്‌ലന്‍ഡിലേക്ക് തിരിക്കും. അതുവരെ കേരള ബ്ലാസ്റ്റേഴ്‌സില്‍ പോള്‍ രാഹുബ്ക്ക, സന്ദീപ്പ് നന്ദി, ബ്ലാസ്റ്റേര്‍സ് ഹെഡ് കോച്ച് കൂടിയായ ഡേവിഡ് ജെയിംസില്‍ നിന്നും ധീരജ് പരിശീലനം തേടും.

Latest Stories

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം