ഫുട്‌ബോള്‍ ലോകത്തിന് ആശ്വാസവാര്‍ത്ത; എറിക്‌സണ്‍ അപകടനില തരണം ചെയ്തു

ഫിന്‍ലന്‍ഡിനെതിരെ ഇന്നലെ നടന്ന യൂറോ കപ്പ് മത്സരത്തിനിടെ മൈതാനത്തു കുഴഞ്ഞു വീണ മധ്യനിരതാരം ക്രിസ്റ്റ്യന്‍ എറിക്സണിന്റെ ആരോഗ്യസ്ഥിയില്‍ മികച്ച പുരോഗതി. എറിക്‌സണ്‍ ടീമിലെ സഹതാരങ്ങളുമായി സംസാരിച്ചുവെന്ന് ഡാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ഡയറക്ടര്‍ പീറ്റര്‍ മോളേര്‍ സ്ഥിരീകരിച്ചു.

“മൈതാനത്തു കുഴഞ്ഞുവീണ അദ്ദേഹത്തിന് ഫീല്‍ഡില്‍ വെച്ചു തന്നെ ശുശ്രൂഷ നല്‍കിയിരുന്നു. ഭാഗ്യവശാല്‍ സ്റ്റേഡിയം വിടുമ്പോള്‍ തന്നെ അദ്ദേഹത്തിനു ബോധമുണ്ടായിരുന്നു. ഞങ്ങള്‍ താരവുമായി ബന്ധപ്പെടുന്നുണ്ട്. മറ്റു കളിക്കാര്‍ അദ്ദേഹത്തോട് സംസാരിച്ചുവെന്ന സന്തോഷവാര്‍ത്തയുമുണ്ട്. സുഖം പ്രാപിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിനു വേണ്ടിയാണ് അവര്‍ മത്സരം കളിക്കുന്നത്” മോളര്‍ പറഞ്ഞു.


അതേസമയം എറിക്സനു കോവിഡ് വൈറസ് മൂലമോ വാക്സിനേഷന്‍ കാരണമോ അല്ല ഇത് സംഭവിച്ചതെന്ന് ഇറ്റാലിയന്‍ ക്ലബിന്റെ ഡയറക്ടറായ മറോട്ടയും വ്യക്തമാക്കി. താരത്തിന് കോവിഡ് ഇല്ലെന്നും ഇതുവരെയും വാക്സിനേഷന്‍ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം ഡാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ നല്‍കുന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.

Euro 2020 - Denmark v Finland: Danish midfielder Christian Eriksen rushed to hospital after collapsing during match - The Financial Express
ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡറാണ് ഇരുപത്തൊന്‍പതുകാരനായ എറിക്‌സണ്‍. പാര്‍കെന്‍ സ്റ്റേഡിയത്തില്‍ ഇന്നലെ രാത്രി ഇന്ത്യന്‍ സമയം 9.30ന് ആരംഭിച്ച കളിയുടെ ആദ്യ പകുതി അവസാനിക്കാന്‍ 3 മിനിറ്റ് ശേഷിക്കെയാണ് താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണത്. ഡാനിഷ് താരം തോമസ് ഡെലനി പന്ത് ത്രോ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് എറിക്‌സണ്‍ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ കുതിച്ചെത്തിയ വൈദ്യസംഘം കൃത്രിമ ശ്വാസോച്ഛ്വാസം ഉള്‍പ്പെടെയുള്ള പ്രഥമശുശ്രൂഷ നല്‍കിയശേഷം താരത്തെ പുറത്തേയ്ക്ക് കൊണ്ടുപോയി.

Latest Stories

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ

നടി ഷാലിന്‍ സോയ പ്രണയത്തില്‍; കാമുകന്‍ പ്രമുഖ തമിഴ് യൂട്യൂബര്‍

എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69

'യദുവിനെ പിന്തുണച്ച് ജാതിപരമായി അധിക്ഷേപിച്ചു'; അഡ്വ ജയശങ്കറിനെതിരെ പരാതിയുമായി എംഎല്‍എ; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്