ജംഷഡ്പൂര്‍ ഉരുക്കുകോട്ട തകര്‍ക്കാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് ജെയിംസ് നല്‍കിയ ഉപദേശം

കേരളാ ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂരും തമ്മില്‍ ഇന്ന് ഏറ്റ്മുട്ടുമ്പോള്‍ അത് കേവലം രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടം എന്നതിനേക്കാള്‍ രണ്ട് പരിശീലകര്‍ തമ്മിലുള്ള ഏറ്റുമുട്ടലായാണ് വിലയിരുത്തന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ സീസണിലെ പരിശീലകനായിരുന്നു സ്റ്റീവ് കോപ്പല്‍. ആദ്യ സീസണിലെ മാര്‍ക്വി താരവും പരിശീലകനുമായിരുന്ന ഡേവിഡ് ജയിംസ് ഈ സീസണില്‍ രണ്ടാഴ്ച മുമ്പ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നത്.

എങ്കിലും കളി മറന്ന മഞ്ഞപ്പട പുതിയ കോച്ചിനു കീഴില്‍ തകര്‍പ്പന്‍ ഫോമിലാണ്. ഇന്ന് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ ഏറെ ആകാംക്ഷയിലാണ്. ഇന്നത്തെ കളിയേക്കുറിച്ച് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ പറയുന്നതിങ്ങനെയാണ്.

ജംഷഡ്പൂരിന്റെ പ്രതിരോധക്കോട്ട തകര്‍ക്കുക എന്നത് കഠിനമേറിയ ജോലിയാണ്. ഞാനെന്റെ കുട്ടികളോട് 100 ശതമാനം ആത്മാര്‍ത്ഥമായി കളിയേ സമീപിക്കാനാണ് പറഞ്ഞിരിക്കുന്നത്. എങ്കില്‍ വിജയം ഞങ്ങള്‍ക്കൊപ്പമായിരിക്കും.

“തുടര്‍ച്ചയായ രണ്ടു ജയങ്ങള്‍ക്കു പിന്നില്‍ തീര്‍ച്ചയായും ഒരു രഹസ്യമുണ്ട്. പക്ഷേ, അതു രഹസ്യമല്ലേ? പുറത്തു പറയാന്‍ ഉദ്ദേശിക്കുന്നില്ല. പലരും എനിക്കു പരിചയമുള്ള കളിക്കാരാണ്. അവരുമായുള്ള നല്ല ബന്ധം കളത്തില്‍ പ്രതിഫലിക്കുന്നുണ്ട്. എനിക്കൊപ്പമുള്ളവര്‍ 101 ശതമാനം അധ്വാനിക്കുന്നവരാണ്. ടീമിന്റെ വിജയത്തില്‍ അതെല്ലാം നിര്‍ണായകമാണ്”. ജയിംസ് വ്യക്തമാക്കി.

സ്വന്തം ആരാധകര്ക്കു മുന്നില‍്‍ ആദ്യമായൊരു ജയം തേടിയാവും ജംഷഡ്പൂര് ഇറങ്ങുക.

Latest Stories

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു