കിസിറ്റോയുടെ ഭാവിയെന്ത്? വെളിപ്പെടുത്തലുമായി ജയിംസ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്‌സിയുമായുളള മത്സരത്തിനിടെ പരിക്കേറ്റ ബ്ലാസ്റ്റേഴ്‌സ സൂപ്പര്‍ താരം കിസിറ്റോയുടെ ഉടന്‍ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതായി പരിശീലകന്‍ ഡേവിഡ് ജയിംസ്. ഗോള്‍ ഡോട്ട് കോമിനോടാണ് ജയിംസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“കിസീറ്റോയാണ് ഞങ്ങളുടെ പോരാളി, അദ്ദേഹത്തിന് ആദ്യ പകുതിയില്‍ തന്നെ പരുക്കേറ്റത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി, ഡോക്ടറോടും ടീം ഫിസിയോ അംഗങ്ങളോടും ഞാന്‍ സംസാരിക്കുന്നുണ്ട്, അദ്ദേഹം ഉടന്‍ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു” ഡേവിഡ് ജെയിംസ് ഗോള്‍ ഡോട്ട് കോമിനോട് പറഞ്ഞു.

ജംഷഡ്പൂരുമായുളള മത്സരത്തിന്റെ ആദ്യ പകുതിയില്‍ മെമോ വെച്ച ഒരു ടാക്കിളില്‍ ആണ് കിസീറ്റോക്ക് തോളിനു പരിക്കേറ്റത്. ഫൗളിന്റെ ആഘാതത്തില്‍ ഇടത് തോള്‍ കുത്തി വീണതാണ് കിസിറ്റോയ്ക്ക് വിനയായത്.

ഇതോടെ ബാന്‍ഡേജ് കെട്ടി കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ കിസ്റ്റോ ശ്രമിച്ചെങ്കിലും ഏറെ വൈകാതെ പവലിയനിലേക്ക് മടങ്ങേണ്ടി വന്നു. ലോകേന്‍ മീട്ടോ ആണ് കിസറ്റോയ്ക്ക് പകരക്കാരനായി ഗ്രൗണ്ടിലിറങ്ങിയത്.

ഡല്‍ഹിക്കെതിരെയും മുംബൈക്കെതിരെയും ബ്ലാസ്റ്റേഴ്സ് ജയിച്ച മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനമാണ് കിസീറ്റോ കാഴ്ച്ച വെച്ചത്. പൂണെയ്‌ക്കെതിരെയായിരുന്നു കിസിറ്റോ ആദ്യമായി ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ പന്തുതട്ടിയത്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'