മിഗ്വയ്‌ലിന് ഡേവിഡ് ജെയിംസിന്റെ കുറിക്കു കൊള്ളുന്ന മറുപടി

ഡല്‍ഹി ഡൈനാമോസ് പരിശീലകന്‍ മിഗ്വയില്‍ പോര്‍ച്ചുഗലിന് കുറിക്കു കൊള്ളുന്ന മറുപടിയുമായി ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. ടീമിന്റെ നിലവാരം വെച്ചു നോക്കുമ്പോള്‍ ഡല്‍ഹി ഇപ്പോഴുള്ള സ്ഥാനത്തിന് പോലും യോഗ്യരല്ല എന്ന് ഡേവിഡ് ജെയിംസ് പറഞ്ഞു.പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ് ഡല്‍ഹിയുടെ സ്ഥാനം എന്നതാണ് ശ്രദ്ധേയം.

നേരത്തെ ബ്ലാസ്റ്റേഴ്സിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി പരിശീലകന്‍ മിഗ്വയ്ല്‍ പോര്‍ച്ചുഗല്‍ രംഗത്തെത്തിയിരുന്നു. ബ്ലാസ്റ്റേഴ്സ് ഡല്‍ഹിക്കെതിരെ കളിച്ചത് ഫുട്ബോളെ അല്ലെന്നാണ് പോര്‍ച്ചുഗല്‍ അഭിപ്രായപ്പെട്ടത്. മത്സരത്തില്‍ ഒരു ടീം മാത്രമേ ഫുട്ബോള്‍ കളിച്ചുള്ളു. അതു ഡല്‍ഹിയാണ്. ഒരു ടീം മൂന്നു ഗോളടിച്ചു, മത്സരം ജയിച്ചു. എന്നാല്‍ മത്സരത്തില്‍ കൂടുതല്‍ മികച്ച അവസരമുണ്ടാക്കിയതും വിജയിക്കാന്‍ സാധ്യതയുണ്ടായിരുന്നതും ഡല്‍ഹിക്കായിരുന്നു എന്നാണ് പോര്‍ച്ചുഗല്‍ അഭിപ്രായപ്പെട്ടത്.

ഇന്ന് മുംബൈക്കെതിരെ നടക്കുന്ന മത്സരം വിജയിക്കാനാവുമെന്ന പ്രതീക്ഷയും ഡേവിഡ് ജെയിംസ് പങ്കുവെച്ചു. മുംബൈ മികച്ച ടീമാണ്. അവരുടെ കളിരീതി വ്യത്യസ്തമാണ്. മികച്ച ടീമായത് കൊണ്ടാണ് പോയിന്റ് പട്ടികയില്‍ അവര്‍ മുന്നിലുള്ളത്. കഴിഞ്ഞ മത്സരത്തിലെ വിജയം ടീമിനെ ആത്മവിശ്വാസത്തിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. മുംബൈക്കെതിരായുള്ള മത്സരത്തിനു മുമ്പായി സംസാരിക്കുകയായിരുന്നു ഡേവിഡ് ജെയിംസ്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍