ഗാവിയുടെ ഗോള്‍ രാജ്ഞിയുടെ ഹൃദയത്തിലേക്ക്; മകള്‍ക്കായി ജേഴ്‌സി ഒപ്പിട്ടുവാങ്ങി രാജാവ്; പുകിലാക്കി മാധ്യമങ്ങള്‍

കോസ്റ്ററീക്കയ്ക്കെതിരേ വന്‍വിജയം നേടിയ സ്പാനിഷ് ടീമിന്റെ മധ്യനിരയിലെ കൗമാരതാരം ഗാവിയുടെ ഒപ്പ് ചോദിച്ച് വാങ്ങി 17-കാരിയായ സ്പാനിഷ് രാജകുമാരി ലിയോനര്‍. ലോകകപ്പിലെ മികച്ച വിജയം നേടിയ സ്പെയിന്‍ ടീമിനെ അഭിനന്ദിക്കാന്‍ ഡ്രസിംഗ് റൂമില്‍ നേരിട്ടെത്തിയ ഫിലിപ്പ് ആറാമന്‍ രാജാവാണ് ഗാവിയില്‍നിന്ന് ജേഴ്‌സി ഒപ്പിട്ടുവാങ്ങിയത്.

മകളുടെ ആവശ്യപ്രകാരമാണ് രാജാവ് ജേഴ്‌സി ഒപ്പിട്ടുവാങ്ങിയതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലിയോനറിന്റെ അളവിലുള്ള ജേഴ്‌സിയിലാണ് ഗാവി ഒപ്പിട്ടതെന്നും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നു. ഇതിന്റെ ചിത്രവും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

കോസ്റ്ററിക്കയ്ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത 7 ഗോളിനായിരുന്നു സ്‌പെയിന്റെ ജയം. മത്സരത്തില്‍ അഞ്ചാം ഗോള്‍ നേടിയത് ഗാവിയാണ്. സ്‌പെയിനിനു വേണ്ടി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരവും ഗോളടിച്ച താരവുമാണ് 18 വയസ്സുകാരനായ ഗാവി.

ക്ലബ് ഫുട്ബോളില്‍ ബാര്‍സിലോനയ്ക്കു വേണ്ടി കളിക്കുന്ന ഗാവി, 2021 നവംബറിലാണു സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി സ്പെയിന്‍ ദേശീയ ടീമിന്റെ ഭാഗമായത്. ദക്ഷിണ വെയ്ല്‍സിലെ യു.ഡബ്ല്യു.സി. അറ്റ്‌ലാന്റിക് കോളേജ് വിദ്യാര്‍ഥിനിയാണ് ലിയോനര്‍.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ