'ഇത് എവിടുത്തെ നിയമങ്ങളാണ്, പുതിയതാണോ'; പെനാല്‍റ്റി നല്‍കിയതിന് എതിരെ ക്രൊയേഷ്യന്‍ പരിശീലകന്‍

ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമിയില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി അനുവദിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ക്രൊയേഷ്യന്‍ പരിശീലകന്‍ സ്ലാറ്റ്‌കോ ഡാലിക്. തുടക്കത്തില്‍ എല്ലാം തങ്ങളുടെ വരുതിയിലായിരുന്നെന്നും എന്നാല്‍ പെനാല്‍റ്റി അനുവദിച്ചത് മത്സരത്തെ മാറ്റിമറിച്ചെന്നും അത് വളരെ മോശമായ തീരുമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എല്ലാം ഞങ്ങളുടെ കൈകളിലായിരുന്നു. ഞങ്ങള്‍ അര മണിക്കൂറോളം നന്നായി കളിച്ചു. പന്തടക്കവും ഉണ്ടായിരുന്നു. ഞങ്ങള്‍ അവര്‍ക്ക് ഭീഷണിയൊന്നും ഉയര്‍ത്തിയില്ലെങ്കിലും നിയന്ത്രണം ഉണ്ടായിരുന്നു. ഞങ്ങളൊരു ഗോള്‍ വഴങ്ങി, അത് സംശയം ഉണ്ടാക്കുന്നതായിരുന്നു.

പെനാല്‍റ്റിയിലേക്ക് നയിച്ച സാഹചര്യം. അത് വളരെ മോശമായ തീരുമാനമായിരുന്നു. ഗോള്‍കീപ്പര്‍ എന്താണോ ചെയ്യേണ്ടത് അതു തന്നെയാണ് ചെയ്തത്. ഇതെല്ലാം പുതിയ നിയമങ്ങളാണോ. ആ ഗോള്‍ മത്സരത്തെ മറ്റൊരു ദിശയിലേക്ക് കൊണ്ടു പോയി- തോല്‍വിയ്ക്ക് പിന്നാലെ ഡാലിക് പറഞ്ഞു.

സെമിഫൈനലില്‍ ക്രൊയേഷ്യയെ 3-0 ന് തകര്‍ത്താണ് അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചത്. അര്‍ജന്റീനയ്ക്കായി യുവതാരം ജൂലിയന്‍ അല്‍വാരസ് ഇരട്ടഗോള്‍ (39ാം മിനിറ്റ്, 69ാം മിനിറ്റ്) നേടിയ മത്സരത്തില്‍, ആദ്യ ഗോള്‍ 34ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്ന് മെസി വകയായിരുന്നു.

പന്തുമായി മുന്നേറിയ ജൂലിയന്‍ അല്‍വാരസിനെ ഗോള്‍കീപ്പര്‍ ലിവാകോവിച്ച് ഫൗള്‍ ചെയ്തന്നെ് കണ്ടായിരുന്നു റഫറിയുടെ ‘വിവാദ’ തീരുമാനം ഉണ്ടായത്. പിന്നാലെ ലിവാകോവിച്ചിന് റഫറി മഞ്ഞക്കാര്‍ഡ് നല്‍കുകയും അര്‍ജന്റീനയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിക്കുകയും ചെയ്യുകയായിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ