രാജകീയ തിരിച്ചു വരവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ; സൗദി പ്രൊ ലീഗ് ഫുട്‌ബോളില്‍ കിരീടം ചൂടി അല്‍-നാസർ

സൗദി പ്രൊ ലീഗ് ഫുട്‌ബോളിലും കിരീടം ചൂടി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഇതാദ്യമായാണ് സൗദി പ്രൊ ലീഗ് ഫുട്‌ബോള്‍ കിരീടത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മുത്തമിടുന്നത്. അല്‍ നാസറിന്റെ പതിനൊന്നാമത്തെ ലീഗ് കിരീടവുമാണിത്. റൊണാള്‍ഡോ ടീമിലെത്തിയതിന് ശേഷം ഇതാദ്യമായാണ് എതിരാളികളായ അല്‍ ഹിലാലിനെക്കാള്‍ രണ്ട് പോയിന്റ് മുന്നിലെത്തി അല്‍ നാസർ കിരീടം നേടുന്നതും.

34 മത്സരം പൂര്‍ത്തിയാക്കിയ അല്‍ നാസറിന് 28 ജയവും രണ്ടുസമനിലയും നാലു തോല്‍വിയുമാണുള്ളത്. 86 പോയിന്റാണ് ടീമിന്റെ അക്കൗണ്ടിലുള്ളത്. രണ്ടാമതുള്ള അല്‍ ഹിലാലിന് 84 പോയിന്റാണുള്ളത്. കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ അല്‍ ഇത്തിഹാദ് ഇത്തവണ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞവര്‍ഷം അല്‍ നസ്ര്‍ മൂന്നാം സ്ഥാനക്കാരായിരുന്നു. അല്‍ ഹിലാലായിരുന്നു രണ്ടാമത്. 2023-24 സീസണില്‍ രണ്ടാം സ്ഥാനത്തായിരുന്നു അല്‍ നാസർ.

ദാമകിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ നാലുഗോളിനാണ് ക്രിസ്റ്റിയാനോയുടെയും സംഘത്തിന്റെയും ജയം. അല്‍ നാസറിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടുഗോള്‍ നേടി. 62. 80 മിനിറ്റുകളിലാണ് ക്രിസ്റ്റിയാനോയുടെ ഗോള്‍നേട്ടം. സാദിയോ മാനെ (33), കിങ്സ്ലി കോമാന്‍ (51) എന്നിവരും ഗോളടിച്ചു.

ദാമകിനുവേണ്ടി മൊറലിയ സില്ല (57) പെനാല്‍ട്ടിയിലൂടെ സ്‌കോര്‍ ചെയ്തു. കളിയില്‍ അല്‍ നസ്‌റിന് സര്‍വാധിപത്യമായിരുന്നു. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും അല്‍ നാസർ വിജയം കണ്ടു.

Latest Stories

ധോണി ഇന്ന് കളിക്കും നാളെ കളിക്കും എന്ന് പറഞ്ഞ് ആരാധകരെ പറ്റിക്കുകയായിരുന്നു ചെന്നൈ: എസ്. ബദരീനാഥ്

'നേതാക്കളെ തെരഞ്ഞുപിടിച്ച്‌ വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവ നീക്കങ്ങളുടെ ഭാഗം'; എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പ്രചാരണത്തിൽ വിശദീകരണവുമായി സിപിഎം

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി, രോഗലക്ഷണമുള്ളവർക്കായി ഐസൊലേഷൻ സൗകര്യം

രക്ഷിതാക്കള്‍ രണ്ട് പേരും ഐഎഎസ് ഉദ്യോഗസ്ഥരെങ്കില്‍ എന്തിനാണ് സംവരണം ആവശ്യപ്പെടുന്നത്?; സംവരണത്തില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

'പരീക്ഷ എഴുതുന്നതിന് ഉയർന്ന പ്രായപരിധി ഏർപ്പെടുത്തിയേക്കും, എത്രതവണ പരീക്ഷ എഴുതാം എന്നതിലും നിയന്ത്രണങ്ങൾ'; നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാൻ കേന്ദ്ര സർക്കാർ

പ്രായത്തെ തോൽപ്പിച്ച് ജ്യോതിക; പുതിയ സിനിമയുടെ പ്രൊമോഷനിൽ തിളങ്ങി സൂര്യയും കുടുംബവും

ഡൽഹി കലാപ ഗൂഢാലോചന കേസ്; പ്രതി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

സംസ്ഥാനത്ത് ശക്തമായ വേനൽ മഴ തുടരാൻ സാധ്യത; 8 ജില്ലകളിൽ മുന്നറിയിപ്പ്

ലോകത്തെ ഇന്ധനമാക്കുന്നത് പ്രവാസികളുടെ വിയർപ്പോ രക്തമോ?

'പൂക്കിയുടെ കണ്ണിറുക്കൽ മാഹാത്മ്യ വർണ്ണനകൾക്കിടെ ദളിതരുടെ രോദനത്തിന് എന്തു വാർത്താ മൂല്യം, പാരിയത്ത് കാവിലെ 'പുതുയുഗപ്പിറവി'യെ ഇരുട്ടുമുറിയിൽ വിചാരണ ചെയ്തോ?'; രൂക്ഷ പ്രതികരണവുമായി എം ബി രാജേഷ്