ഞാൻ ഫുട്ബാളിലേക്ക് വന്നതിന് കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്, എന്നാൽ അദ്ദേഹത്തെ ഞാൻ നേരിട്ട് കണ്ടിട്ടില്ല: റാസ്മസ് ഹോജ്‌ലൻഡ്

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ അല്‍ ഫൈഹയ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് വിജയിച്ചിരുന്നു അൽ നാസർ. അതിൽ റൊണാൾഡോ ഒരു ഗോളും നേടിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരമാണ് റാസ്മസ് ഹോജ്‌ലൻഡ്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അത് റൊണാൾഡോയാണെന്നും അദ്ദേഹം തന്റെ ഐഡൽ ആണെന്നും പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ്
യുവ ഡാനിഷ് താരം.

റാസ്മസ് ഹോജ്‌ലൻഡ് പറയുന്നത് ഇങ്ങനെ:

” എൻറെ കുട്ടിക്കാല സമയം മുതൽ അദ്ദേഹം എന്റെ ഐഡൽ ആണ്. ചെറുതായിരുന്നപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെട്ട ക്ലബ് മാഞ്ചസ്റ്റർ യൂണൈറ്റഡാണ്‌. ഫുട്ബോൾ എന്ന കായികം ഞാൻ മനസിലാക്കിയത് 2008 മുതലാണ്. ആ സമയത്ത് ക്രിസ്റ്റ്യാനോ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. അദ്ദേഹം കാരണമാണ് ഞാൻ ഫുട്ബോൾ താരമായത്” റാസ്മസ് ഹോജ്‌ലൻഡ് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ