ബുഗാട്ടി ചെന്റോഡിയെച്ചി സ്വന്തമാക്കി റോണാള്‍ഡോ; വില 83.34 കോടി!

ഇറ്റാലിയന്‍ സീരി എ ഫുട്‌ബോള്‍ ലീഗില്‍ യുവെന്റസ് തുടര്‍ച്ചയായ 9-ാം കിരീടത്തിലേക്കു നയിച്ചതിനു പിന്നാലെ തന്റെ വലിയൊരു സ്വപ്നം സഫലമാക്കാന്‍ ഒരുങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബുഗാട്ടിയുടെ സൂപ്പര്‍ കാറായ ചെന്റോഡിയെച്ചി വാങ്ങാന്‍ റൊണാള്‍ഡോ കരാറൊപ്പിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

85 ലക്ഷം പൗണ്ടാണ് ബുഗാട്ടി ചെന്റോഡിയെച്ചിന്റെ വില. അതായത് ഏകദേശം 83.34 കോടി രൂപ. നേരത്തെ തന്നെ കാര്‍ വാങ്ങാന്‍ റൊണാള്‍ഡോ കമ്പനിയുമായി കരാറൊപ്പിട്ടിരുന്നു. എന്നാല്‍ റൊണാള്‍ഡോയുടെ കൈയിലേക്ക് വണ്ടിയെത്താന്‍ ഇനിയും കാത്തിരിക്കണം. 2021-ല്‍ മാത്രമേ കമ്പനി റൊണാള്‍ഡോയ്ക്ക് കാര്‍ കൈമാറൂ.

ഏറെ സവിശേഷതയുള്ള കാറാണ് ബുഗാട്ടി ചെന്റോഡിയെച്ചി. വെറും 2.4 സെക്കന്റില്‍ വാഹനം 100 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മണിക്കൂറില്‍ 380 കിലോമീറ്റര്‍ വേഗത്തില്‍ വാഹനം പായും. ഈ മോഡല്‍ 10 പേര്‍ക്കുവേണ്ടി മാത്രമാണു കമ്പനി നിര്‍മ്മിക്കുന്നത്.

ആഡംബര കാറുകളെ ഇഷ്ടപ്പെടുന്ന റൊണാള്‍ഡോയുടെ വീട്ടില്‍ സൂപ്പര്‍ കാറുകളുടെ നീണ്ട നിര തന്നെയുണ്ട്. ആ ലിസ്റ്റിലേക്ക് ഇനി ബുഗാട്ടി ചെന്റോഡിയെച്ചി കൂടി ഉടനെത്തും.

Latest Stories

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?