epl

കോവിഡിന്റെ ചുവപ്പ് കാര്‍ഡ്; പ്രീമിയര്‍ ലീഗിലെ രണ്ട് മത്സരങ്ങള്‍ മാറ്റിവെച്ചു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ട് മത്സരങ്ങള്‍ മാറ്റിവെച്ചു. ഇതോടെ താത്കാലിമായി ഉപേക്ഷിച്ച പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ എണ്ണം 12 ആയി.

ലിവര്‍പൂള്‍- ലീഡ്‌സ്, വോള്‍വ്‌സ്- വാറ്റ്‌ഫോര്‍ഡ് മത്സരങ്ങളാണ് മാറ്റിവെച്ചത്. ഡിസംബര്‍ 26ന് നടക്കേണ്ടിയിരുന്ന കളികളാണിവ. താരങ്ങളില്‍ ചിലര്‍ക്കും സ്റ്റാഫുകള്‍ക്കും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മത്സരങ്ങള്‍ മാറ്റിവെയ്ക്കണമെന്ന് ലീഡ്‌സും വാറ്റ്‌ഫോര്‍ഡും പ്രീമിയര്‍ ലീഗ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

ലീഡ്‌സിനെയും വാറ്റ്‌ഫോര്‍ഡിനെയും പരിക്കും വേട്ടയാടുന്നുണ്ട്. ഇതു കാരണം ഫൈനല്‍ ഇലവനില്‍ പ്രധാന താരങ്ങളുടെ അഭാവവും എണ്ണക്കുറവും ഇരുക്ലബ്ബുകളും നേരിടുകയാണ്. അതേസമയം, ബോക്‌സിംഗ് ഡേയിലെ മറ്റു മത്സരങ്ങള്‍ മാറ്റമില്ലാതെ നടക്കുമെന്ന് പ്രീമിയര്‍ ലീഗ് അധികൃതര്‍ അറിയിച്ചു.

Latest Stories

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം