കോപ്പ അമേരിക്ക: ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു, സില്‍വ തിരിച്ചെത്തി

ഈ വരുന്ന കോപ്പ അമേരിക്കക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. നെയ്മറിനെ നായകനാക്കി 24 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപി്ച്ചിരിക്കുന്നത്. വേള്‍ഡ് കപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ നിന്ന് ഒരു മാറ്റമാണ് നിലവില്‍ ഉള്ളത്.

പരിക്ക് മൂലം പുറത്തായിരുന്ന ഡിഫന്‍ഡര്‍ തിയാഗോ സില്‍വ തിരിച്ചെത്തി. പകരമായി ടീമില്‍ ഉള്‍പ്പെടുത്തിയിരുന്ന റോഡ്രിഗോ കയോ പുറത്തായി. കോപ്പ അമേരിക്കയില്‍ വെനിസ്വേലക്കെതിരെയാണ് ബ്രസീലിന്റെ ആദ്യമത്സരം.

യഥാര്‍ത്ഥത്തില്‍ 28 പേരെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍മെബോള്‍ അനുമതി നല്‍കിയിട്ടുണ്ട്. പക്ഷേ സ്‌ക്വാഡിനെ 24 പേരുടേതായി ബ്രസില്‍ പരിശീലകന്‍ ടിറ്റെ ചുരുക്കുകയായിരുന്നു.

ഗോള്‍കീപ്പര്‍മാര്‍: അലിസണ്‍, എഡേഴ്‌സണ്‍, വെവര്‍ട്ടന്‍

പ്രതിരോധ താരങ്ങള്‍: ഡാനിലോ, അലക്‌സ് സാന്‍ഡ്രോ, റെനന്‍ ലോദി, തിയാഗോ സില്‍വ, എഡര്‍ മിലിറ്റാവോ, എമേഴ്‌സണ്‍, മാര്‍ക്വീനോസ്, ഫെലിപ്

മധ്യനിര താരങ്ങള്‍: കസിമിറോ, ലൂക്കാസ് പക്വറ്റ, ഫാബീന്യോ, ഫ്രെഡ്, റിബെയ്‌റോ, ഡഗ്ലസ് ലൂയിസ്

മുന്നേറ്റ താരങ്ങള്‍: നെയ്മര്‍, ഫിര്‍മീന്യോ, റിച്ചാര്‍ലിസണ്‍, ഗബ്രിയേല്‍ ജീസസ്, ഗബ്രിയേല്‍, എവര്‍ട്ടണ്‍, വിനീഷ്യസ് ജൂനിയര്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ