ബ്ലാസ്റ്റേഴ്സിന് പിന്നാലെ മാപ്പ് പറഞ്ഞ് പരിശീലകൻ ഇവാനും , മാപ്പ് പറയാതെ പിഴ കൊടുത്താൽ മതിയായിരുന്നു എന്ന് ആരാധകർ; പത്ത് മത്സരങ്ങളിലെ വിലക്കിൽ മാത്രം ഇനി ചോദ്യം

അഖിലേന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ അച്ചടക്കനടപടികൾ പുറത്ത് വിട്ടതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയായിരുന്നു. ഇപ്പോഴിതാ ക്ലബിന് ശേഷം അത്തരത്തിൽ ക്ഷമാപണം നടത്തി രംഗത്ത് എത്തിയിരിക്കുകയാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ചും. ബാംഗ്ളൂരിന്തിരായ മത്സരത്തിൽ നിന്ന് ഇറങ്ങി പോയതിന് പിന്നാലെ ഉണ്ടായ വിവാദത്തിൽ ഖേദപ്രകടനം നടത്തി എത്തിയ ബ്ലാസ്റ്റേഴ്‌സ് മേലിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കില്ല എന്ന ഉറപ്പും നൽകിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ക്ഷമ പറയാതെ പിഴ തുക കൂടുതൽ കൊടുക്കും എന്നാണ് ആരാധകർ കരുതിയതെങ്കിലും പ്രശ്‌നം വഷളാകുന്നതിന് മുമ്പ് അദ്ദേഹം ഖേദ പ്രകടനം നടത്തി എത്തുക ആയിരുന്നു.

ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നതിന്റെ ചുരുക്കം ഇങ്ങനെ- ഇത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിക്കുകയും കാണുകയും ചെയ്യുന്നത് എല്ലാ ഫുട്ബോൾ പ്രേമികൾക്കും തീർച്ചയായും വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ആരാധകർ, കളിക്കാർ, സാങ്കേതിക & മെഡിക്കൽ സ്റ്റാഫ്, മീഡിയ തുടങ്ങിയവർ ഈ മനോഹരമായ ഗെയിമിലെ വികാരവും സ്നേഹവും നൽകുന്നു. ആ സ്നേഹമൊന്നും വിലമതിക്കാനാവാത്തതാണ്.

ലോകമെമ്പാടുമുള്ള കായിക വേദികളിൽ അച്ചടക്കവും മാന്യതയും പാലിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സംഭവിച്ച ഈ കാര്യങ്ങൾ നടക്കാൻ പാടില്ലാത്തതാണ്, അത്തരമൊരു നിമിഷത്തിന്റെ ഭാഗമായതിൽ ഞാൻ ഖേദിക്കുന്നു. സഹാനുഭൂതിയോടെയും പുഞ്ചിരിയോടെയും നാമെല്ലാവരും നമ്മുടെ അടുത്ത വെല്ലുവിളികളെ സ്വീകരിക്കുകയും നല്ല ഭാവിക്കായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയും വേണം.

എന്തായാലും പരിശീലകനും മാപ്പ് പറഞ്ഞതോട് കൂടി ഈ പ്രശ്‌നം അവസാനിക്കുകയാണ്. ഇനി പരിശീലകന്റെ 10 മത്സരങ്ങളിലെ വിലക്ക് നീക്കുമോ എന്ന കാര്യമാണ് കണ്ടറിയേണ്ടത്. ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്ന അടുത്ത വെല്ലുവിളി കേരളത്തിന്റെ മണ്ണിൽ നടക്കുന്ന സൂപ്പർ കപ്പ് മത്സരമാണ്. അവിടെ ഏപ്രിൽ 16 ന് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ബാംഗ്ലൂരിനെ നേരിടുന്നുണ്ട്.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം