ഇനി കളിമാറും; മുംബൈക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. പരിക്കിനെ തുടര്‍ന്ന് രണ്ടാഴ്ചയോളം പുറത്തായിരുന്ന സികെ വിനീത് മുംബൈക്കെതിരേ നാളെ നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാകും. ടീമിനൊപ്പം വിനീത് പരിശീലനത്തിനിറങ്ങിയെന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസ് വ്യക്തമാക്കി. ഫോമിലേക്ക് തിരിച്ചെത്തിയ ഇയാന്‍ ഹ്യൂമിനൊപ്പം വിനീതും മുന്നേറ്റ നിരയിലുണ്ടാകുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം, അവസാന ലൈന്‍ അപ്പ് മത്സരത്തിന് മുമ്പ് മാത്രമാണ് പുറത്തുവിടുക. ബെംഗളൂരുവിനെതിരേ കൊച്ചിയില്‍ നടന്ന മത്സരത്തിന് മുമ്പായാണ് വിനീതിന് പരിക്കേറ്റത്. തുടര്‍ന്ന്് ഡോക്ടറുടെ നിര്‍ദേശ പ്രകാരം വിശ്രമത്തിലായിരുന്നു താരം. സികെ വിനീത്, സിഫ്‌നിയോസ്, ഹ്യൂം ത്രയമാകും മുംബൈക്കെതിരേ മുന്നേറ്റ നിരയിലെന്നാണ് സൂചന.

മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്റെ കീഴില്‍ കാര്യമായ പ്രകടനം നടത്താന്‍ സാധിക്കാതിരുന്ന വിനീത് പുതിയ പരിശീലകന്റെ കീഴില്‍ പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Latest Stories

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ